Thursday November 15th, 2018 - 10:31:pm
topbanner

അടിക്കടി വൈദ്യുതി മുടക്കുന്ന കെ.എസ്.ഇ.ബിക്ക് മാധ്യമപ്രവര്‍ത്തകന്റെ സെല്‍ഫി പൊങ്കാല

NewsDesk
അടിക്കടി വൈദ്യുതി മുടക്കുന്ന കെ.എസ്.ഇ.ബിക്ക് മാധ്യമപ്രവര്‍ത്തകന്റെ സെല്‍ഫി പൊങ്കാല

തളിപ്പറമ്പ്: തന്റെ ഗ്രാമത്തില്‍ ദിവസേനയെന്നോണം വൈദ്യുതി മുടക്കുന്ന കെ.എസ്.ഇ.ബി.സെക്ഷന്‍ അധികൃതര്‍ക്കെതിരെ മെഴുകുതിരി സെല്‍ഫിയുമായി ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം. തളിപ്പറമ്പിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.മുഹമ്മദ് റിയാസ് ആണ് കെ.എസ്.ഇ.ബി.കരിമ്പം സെക്ഷന്‍ അധികൃതരുടെ ജനദ്രോഹ നിലപാടിനെതിരെ വ്യത്യസ്തമായ സമരമാര്‍ഗം സ്വീകരിച്ചത്.

റിയാസിന്റെ നാടായ പൂമംഗലത്ത് ഉള്‍പ്പെടെ മിക്ക ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത് പതിവായി. എന്നാല്‍ കരിമ്പം കെ.എസ്.ഇ.ബി.ഓഫീസിലെ ലാന്‍ഡ് നമ്പരില്‍ കാര്യം അന്വേഷിക്കാന്‍ വിളിച്ചാല്‍ ഫോണ്‍ കിട്ടാറുമില്ല. ബിസി എന്നാകും മറുപടി. ഇതോടെ ഒരു നാടിനു വേണ്ടി രോഷാകുലനായി തന്റെ ഫേസ്ബുക്കില്‍ സെല്‍ഫി ചിത്രം ഉള്‍പ്പെടെ അദ്ദേഹം പോസ്റ്റ് ചെയ്തത്.

മെഴുകുതിരി വെളിച്ചത്തില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന ഈ സെല്‍ഫി തളിപ്പറമ്പ് കരിമ്പം കെ.എസ്.ഇ.ബി.അസി.എഞ്ചിനീയര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പൊങ്കാലയിടാന്‍ സമര്‍പ്പിക്കുന്നു. എന്ന ആമുഖത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: 

മെഴുകുതിരി വെളിച്ചത്തില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന ഈ സെല്‍ഫി തളിപ്പറമ്പ് കരിമ്പം കെ.എസ്.ഇ.ബി.അസി.എഞ്ചിനീയര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പൊങ്കാലയിടാന്‍ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്കുള്ള ഭരണിപ്പാട്ട് മനസ്സില്‍ പാടിക്കോളാം. ബഹുമാനപ്പെട്ട എ.ഇ. മാസാമാസം എന്ന് പറഞ്ഞത് പോലെ ഞങ്ങള്‍ പൂമംഗലം നിവാസികള്‍ വൈദ്യുതി ബില്ല് അടക്കുന്നത് നിങ്ങള്‍ക്ക് തോന്നും പോലെ ദിവസേന നാലും അഞ്ചും മണിക്കൂര്‍ വൈദ്യുതി മുടക്കാനല്ല.

പിന്നെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചാല്‍ ഫുള്‍ ടൈം ബിസി എന്ന് മാത്രം പറയുന്ന ഫോണ്‍ ഉപയോഗിക്കാനല്ലെങ്കില്‍ താങ്കള്‍ അത് വീട്ടില്‍ക്കൊണ്ട് പോയി കഷ്ണം കഴിച്ച് സാമ്പാറില്‍ ചേര്‍ത്ത് സകുടുംബം ചവച്ചരച്ച് കഴിക്കണം സാറേ..(അക്ഷരം മാറിപ്പോവില്ലാട്ടോ)... ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ് വാര്‍ത്തയോ ഫോട്ടോയോ അയക്കണമെങ്കില്‍ എന്റെ നാടായ പൂമംഗലത്ത് ഒന്ന് വൈദ്യുതി ഉണ്ടാവണ്ടേ എ.ഇ. മാസാമാസം എണ്ണി വാങ്ങുന്നുണ്ടല്ലോ ശമ്പളം. ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണോ. പൊങ്കാല ആശംസകള്‍ സ്‌നേഹപൂര്‍വ്വം കെ.എം.ആര്‍'. വ്യത്യസ്തമായ ഈ പ്രതിഷേധമാര്‍ഗം ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ മറ്റുള്ള യുവജനങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയും ഇതേ നില തുടര്‍ന്നാല്‍ ഉണ്ടായേക്കാം.

English summary
facebook post against kseb power cut kannur poomangalam
topbanner

More News from this section

Subscribe by Email