Sunday September 23rd, 2018 - 6:29:pm
topbanner

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

NewsDesk
പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

പയ്യന്നൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ തേടി വീടുവിട്ടെറിങ്ങിയ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനെ തേടി അഞ്ചുദിവസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയാണ് പിടിയിലായത്.

വയനാട്ടില്‍ ഹോട്ടല്‍ മാനേജിമെന്റ്‌ന് പഠിക്കുന്ന ചെറുപുഴ കൊല്ലാട സ്വദേശിയായ യുവാവുമായാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പരിചയപ്പെട്ടത്.പരിചയം പ്രണയമായി വളര്‍ന്നതിനെ തുടര്‍ന്നാണ് രണ്ടും കല്‍പ്പിച്ച് കാമുകനെ തേടി പെണ്‍കുട്ടി ഇറങ്ങിയത്. വയനാട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ചെറുപുഴ കൊല്ലട പ്രദേശം എവിടെയാണെന്ന് പെണ്‍കുട്ടിക്ക് നിശ്ചയമില്ല. പയ്യന്നൂര്‍ ഭാഗത്താണെന്ന സൂചനയെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്കുളള സ്വകാര്യ ബസില്‍ കയറി.രാത്രി 10.30 ന് പയ്യന്നൂര്‍ സ്റ്റാന്റിലെത്തിയ ബസില്‍ നിന്ന ഇറങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. മാനസികമായി തളര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി.

ബസ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ ടി മാത്യു സ്ഥലത്തെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. അഞ്ചുദിവസമായി പെണ്‍കുട്ടി തുടര്‍ച്ചയായി ബസുകള്‍ മാറിമാറി കയറി കാമുകനെ തേടി യാത്ര ചെയ്യുകയായിരുന്നു. സംഭവം പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്. കാമുകനോട് സ്‌റ്റേഷനില്‍ ഹാജരാകാനും പോലീസ് പറഞ്ഞിട്ടുണ്ട്.

രൂപഭംഗിയുള്ള നിതംബത്തിനായി ചില മാര്‍ഗങ്ങള്‍

ശീമാട്ടിക്ക് ഇളവ് ; എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

3,000 ഗര്‍ഭ നിരോധന ഉറകള്‍, നഗ്ന നൃത്തം; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ ബിജെപി

Read more topics: facebook friend, girl arrest
English summary
facebook friend girl arrest
topbanner

More News from this section

Subscribe by Email