Friday November 16th, 2018 - 11:39:pm
topbanner

എറണാകുളം; പരാതികള്‍ക്ക് പരിഹാരവുമായി കണയന്നൂരില്‍ പരിഹാരം 2018 ..പരിഗണിച്ചത് 127 പരാതികള്‍

Aswani
എറണാകുളം; പരാതികള്‍ക്ക് പരിഹാരവുമായി കണയന്നൂരില്‍ പരിഹാരം 2018 ..പരിഗണിച്ചത് 127 പരാതികള്‍

എറണാകുളം: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ നടമ വില്ലേജ് ഓഫീസില്‍ നടന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി - പരിഹാരം 2018 - ല്‍ പരിഗണിച്ചത് 127 പരാതികള്‍. കണയന്നൂര്‍ താലൂക്കിലെ പരാതികളാണ് പരിഗണിച്ചത്. താലൂക്കിലെ റീസര്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പ്രതേ്യകമായി പരിഗണിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഇതു സംബന്ധിച്ച ഫയലുകളില്‍ കഴിഞ്ഞ രണ്ടു മാസമായി ദ്രുതഗതിയില്‍ നടപടികളെടുത്തിരുന്നു. കഴിഞ്ഞമാസം തീര്‍പ്പായ റീസര്‍വേ സംബന്ധിച്ച 153 ഫയലുകളിലെ ഉത്തരവ് പരാതിക്കാര്‍ക്ക് പരിഹാരത്തോടനുബന്ധിച്ച് വിതരണം ചെയ്തു.

സര്‍വേ നമ്പറിലെ തെറ്റ്, ഭൂമിയുടെ ഉടമസ്ഥന്റെ പേര് വ്യത്യാസം, വിസ്തീര്‍ണ വ്യത്യാസം, ഭൂമി ഇനം മാറ്റം, പോക്കുവരവ് ചെയ്യാനുള്ള തടസ്സം തുടങ്ങി ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹാരത്തില്‍ ഒട്ടേറെ പേര്‍ ഉന്നയിച്ചു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭൂമിയും ഭവനവും അനുവദിക്കാനും നിവേദനവുമായി വന്നവരും ഉണ്ടായിരുന്നു. പെന്‍ഷന്‍ അനുവദിക്കല്‍, വായ്പ തിരിച്ചടവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയവയും പരിഹാരത്തില്‍ ഉന്നയിക്കപ്പെട്ടു.

സര്‍വേ സംബന്ധിച്ച പരാതികള്‍ നവംബറോടെ തീര്‍പ്പാക്കും. സര്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലാണ് ഏറ്റവും കൂടുതലെന്ന് പരിഹാരം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍വേ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പ്രതേ്യക ശ്രദ്ധ ചെലുത്തും. താലൂക്കിലെ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കാന്‍ ഫയല്‍ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കും. സര്‍വേ സംബന്ധിച്ച ജില്ലയിലെ പരാതികളെല്ലാം നവംബറോടെ തീര്‍പ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തികസഹായത്തിനായുള്ള അപേക്ഷ സ്വീകരിക്കാനും ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനുമായി പ്രത്യേകം കൗണ്ടറുകള്‍ പരിഹാരം വേദിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആര്‍ഡിഒ എസ് ഷാജഹാന്‍, എഡിഎം എംകെ കബീര്‍, ഭൂരേഖ ഡെപ്യൂട്ടി കളക്ടര്‍ കെ ചന്ദ്രശേഖരന്‍ നായര്‍, തഹസീല്‍ദാര്‍ എന്‍ ആര്‍ വൃന്ദാദേവി, ഭൂരേഖ തഹസില്‍ദാര്‍ പി ആര്‍ രാധിക തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Ernakulam; pariharam 2018 to solve Complaints ..127 complaints were considered
topbanner

More News from this section

Subscribe by Email