Wednesday November 14th, 2018 - 7:04:pm
topbanner

എറണാകുളത്ത് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരന്‍ അറസ്റ്റില്‍

NewsDesk
എറണാകുളത്ത് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരന്‍ അറസ്റ്റില്‍

കൊച്ചി : എറണാകുളം പട്ടിമറ്റത്ത് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരന്‍ അറസ്റ്റില്‍. കുമ്പനാട് സ്വദേശി അബ്ദുള്‍ മജീദാണ് അറസ്റ്റിലായത്. കുട്ടി ശാരീരിക വിഷമതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

എറണാകുളം പട്ടിമറ്റം നാല് സെന്റ് കോളനിയിലെ ബാലികയെയെയാണ് അമ്മാവനായ അബ്ദുല്‍ മജീദ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് അബ്ദുള്‍ മജീദ്. അമ്മ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ നോക്കാന്‍ ഇയാളെ ഏല്‍പ്പിച്ചതായിരുന്നു. അമ്മ തിരിച്ചു വന്നപ്പോഴാണ് പീഡന വിവരം അറിയുന്നത്.

തുടര്‍ന്ന് മറ്റ് ബന്ധുക്കളെ വിരമറിയിച്ചു. പട്ടിമറ്റം പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടിമറ്റം സിഐ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടിമറ്റം സിഐ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ അബ്ദുള്‍ മജീദിനെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയതറിഞ്ഞ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നാട്ടുകാരും സംഘടിച്ചു.

ജിഷാ വധം: പി.പി. തങ്കച്ചനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: ജോമോന്‍

ചാറ്റിങ് പ്രണയം; ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തിയ ദിവസം ഭാര്യ 100 പവനുമായി കാമുകനൊപ്പം പോയി

ജിഷാവധത്തില്‍ സുഹൃത്ത് അനാറിനും നേരിട്ട് പങ്കുണ്ടെന്ന്: അമീറുള്‍ ഇസ്ലാം

English summary
ernakulam nursery school student molest case uncle arrest
topbanner

More News from this section

Subscribe by Email