Monday January 21st, 2019 - 1:04:am
topbanner

എറണാകുളം; ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കല്‍, ആവാസ് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തി

Aswani
എറണാകുളം; ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കല്‍, ആവാസ് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തി

എറണാകുളം: തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആവാസ് രജിസ്‌ട്രേഷന്‍ ക്യാമ്പും നടത്തി. മൂവാറ്റുപുഴ വ്യാപാരഭവനില്‍ നടന്ന ക്യാമ്പുകള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ക്യാമ്പില്‍ 170 ആവാസ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ചെയ്തു. ഇതോടെ ജില്ലയില്‍ വിതരണം ചെയ്ത ആവാസ് രജിസ്‌ട്രേഷന്‍ കാര്‍ഡുകളുടെ എണ്ണം 60014 ആയി. ഇതില്‍ 54134 പുരുഷന്മാരും 5860 സ്ത്രീകളും 20 ഭിന്നലിംഗക്കാരും ഉള്‍പ്പെടും. ക്യാമ്പിൽ സൗജന്യ രോഗ നിര്‍ണ്ണയവും മരുന്നുവിതരണവും നടത്തി.

English summary
Medical, Awas Registration Camps were conducted for other state workers in eranakulam
topbanner

More News from this section

Subscribe by Email