topbanner
Monday January 22nd, 2018 - 12:06:am
topbanner

ആവേശമായി ലഹരിക്കെതിരെ നൃത്തചുവടുകള്‍

NewsDesk
ആവേശമായി ലഹരിക്കെതിരെ നൃത്തചുവടുകള്‍

കൊച്ചി: ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ഡിടിപിസിയും ജില്ലാ ഭരണകൂടവും എക്‌സൈസ് വകുപ്പും ചേര്‍ന്ന സംഘടിപ്പിച്ച ലഹരിക്കെതിരേ നൃത്തച്ചുവടുകള്‍ നൃത്ത മത്സരം ആവേശകരമായി. യുവത്വം തുടിക്കുന്ന ചുവടുകളുമായി ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ഒന്‍പത് ടീമുകള്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അവതരിപ്പിച്ചു. ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ നിറഞ്ഞ കാണികള്‍ക്കു മുന്നില്‍ സേ യെസ് ടു ലൈഫ് നോ ടു ഡ്രഗ്‌സ് എന്ന സന്ദേശമാണ് നൃത്തച്ചുവടുകളില്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. ഒടുവില്‍ അമ്മയുടെ സ്‌നേഹത്തേക്കാള്‍ വലുതായൊന്നും ലോകത്തിലില്ലെന്ന ആശയം അടിസ്ഥാനമാക്കി നൃത്താവിഷ്‌ക്കാരം നടത്തിയ ഗവ. ലോ കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
 
ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹന്‍ദാസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. കേരളത്തിലാണ് ഏറ്റവുമധികം ലഹരി വസ്തുക്കള്‍ പ്രചരിക്കുന്നതെന്നും ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 

English summary
ernakulam laharikkethire nritham
topbanner topbanner

More News from this section

Subscribe by Email