Sunday September 23rd, 2018 - 12:33:am
topbanner

എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു

Aswani
എറണാകുളം ജില്ലയിലെ  ഐക്കരനാട് പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു

കൊച്ചി: ഐക്കരനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചിങ്ങന്‍ചിറ കുടിവെള്ള പദ്ധതിയുടെയും ചിങ്ങന്‍ചിറ റോഡിന്റെയും ഉദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു. പഞ്ചായത്ത് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

കുടിവെള്ള പദ്ധതി പ്രകാരം വാര്‍ഡിന് കീഴില്‍ വരുന്ന 40 കുടുംബങ്ങള്‍ക്ക് പൊതുവായി കിണറും വീടുകളിലേക്ക് ടാങ്ക് കണക്ഷനും തയ്യാറാക്കിയിട്ടുണ്ട്. ഓരോ വീടുകളിലേക്കും 40 ടാങ്കുകളാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്. പെരിയാര്‍വാലി കോട്ടേഴ്‌സ് മുതല്‍ ചിങ്ങന്‍ചിറ ജംഗ്ഷന്‍ വരെയുള്ള റോഡുകളുടെ നിര്‍മാണമാണ് റോഡ് നിര്‍മ്മാണ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചത്.

കൂടാതെ എംപി ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ മുടക്കി കടയിരിപ്പ് ജംഗ്ഷനിലും എണ്ണയ്ക്കാമുളം എസ് ടി കോളനിയിലും ഹൈമാസ് ലൈറ്റും സ്ഥാപിച്ചു. സ്‌കൂള്‍ കെട്ടിടങ്ങള്‍, ബാങ്ക് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ ചേര്‍ന്ന് വളരെ തിരക്കാര്‍ന്ന ജംഗ്ഷനാണ് കടയിരിപ്പ്. ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു, വൈസ് പ്രസിഡന്റ് പത്മാവതി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ്ജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി ശിവജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. വര്‍ഗ്ഗീസ്, എട്ടാം വാര്‍ഡ് അംഗം എല്‍സി ബാബു എന്നിവര്‍ പങ്കെടുത്തു.

Read more topics: ernakulam, innocent, mp
English summary
Innocent MP inaugurated various of projects in Aikaranad panchayat in Ernakulam district
topbanner

More News from this section

Subscribe by Email