Tuesday January 22nd, 2019 - 4:24:am
topbanner

ഊര്‍ജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം എറണാകുളം ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍ നിര്‍വഹിച്ചു

Aswani
ഊര്‍ജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം എറണാകുളം ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍ നിര്‍വഹിച്ചു

കൊച്ചി: മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുമ്പളങ്ങ സെന്റ്. ജോസഫ് പാരിഷ് ഹാളില്‍ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍ നിര്‍വഹിച്ചു. സിനിമാ താരം മജീദ് മുഖ്യാതിഥിയായി. ദേശീയ ആരോഗ്യദൗത്യം ഡി.പി.എം മാത്യൂസ് നുമ്പേലി പക്ഷാചരണ സന്ദേശം നല്‍കി.

ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടി മെയ് 28 മുതല്‍ ജൂണ്‍ 9 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ മൂലം ഉണ്ടാകുന്ന കുട്ടികളുടെ മരണനിരക്ക് കുറയ്ക്കലാണ് പ്രധാന ലക്ഷ്യം. ഡയറിയ പോലുള്ള മഴക്കാല രോഗങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസ് നടന്നു. ക്ലാസില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

എണാകുളം ഡി.എം.ഒ ഡോ. എന്‍.കെ കുട്ടപ്പന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമനുസരിച്ച് ദേശീയ ആരോഗ്യ നയത്തിന്റെ പ്രധാന ലക്ഷ്യം 2025 ഓടെ ശൈശവ മരണനിരക്ക് ആയിരത്തില്‍ ഇരുപത്തിയഞ്ച് ആക്കി കുറയ്ക്കണം എന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ പത്ത് ശതമാനവും സംഭവിക്കുന്നത് വയറിളക്കം മൂലമാണ്. ഇത് വലിയൊരു സംഖ്യയാണ്. ഈ നിരക്ക് കുറയ്ക്കാന്‍ ശ്രമിക്കണം. അതിനായി എല്ലാ പൊതു കേന്ദ്രങ്ങളിലും ഓറല്‍ റിഹൈഡ്രേഷന്‍ തെറാപ്പി (ഒ.ആര്‍.ടി) കോര്‍ണറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ശുചത്വത്തിന്റെ പ്രാധാന്യവും ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗവും ഗുണങ്ങളുമെല്ലാം പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി.

ബോധവത്കരണ - പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വയറിളക്ക രോഗം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ ഊര്‍ജ്ജിതമാക്കുക, ഒ.ആര്‍.ടി കോര്‍ണറുകള്‍ സ്ഥാപിക്കുക, ആശാ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള എല്ലാ വീടുകളിലും ഒ.ആര്‍.എസ് പായ്ക്കറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുക, പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവ പക്ഷാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നു.

പരിപാടിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുമ്പളങ്ങി പഞ്ചായത്തിലെ ജനങ്ങള്‍ എല്ലാവരും പങ്കെടുത്തു കൊണ്ട് മനുഷ്യമതില്‍ നിര്‍മ്മിച്ചു. ബോധവത്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം വാര്‍ഡ് തലത്തില്‍ ജാഗ്രതോത്സവങ്ങളും നടത്തി വരുന്നു. പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ബോധവത്കരണ ക്ലാസുകളില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് മെമ്പര്‍മാരുമെല്ലാം ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായി കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി വരികയാണ്. കൂടാതെ വാര്‍ഡ് തലത്തിലുള്ള ക്ലാസുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

കുമ്പളങ്ങി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ എ.പി മോഹനചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പി പൊന്നന്‍, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു, അഡീഷണല്‍ ഡി.എം.ഒ മാരായ ഡോ. ശ്രീദേവി എസ്, ഡോ. വിവേക് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ കെ.ആര്‍, സെന്റ്. ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോയി ചക്കാലക്കല്‍, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
stirct control of energetic diarrhea district level inaguration done by panchayath president c s peethambharan
topbanner

More News from this section

Subscribe by Email