Saturday September 22nd, 2018 - 4:47:pm
topbanner

സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാകണം: ജില്ല കളക്ടര്‍

NewsDesk
സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാകണം: ജില്ല കളക്ടര്‍

കൊച്ചി: സേവനത്തിനായി സര്‍ക്കാര്‍ ഓഫീസുകളെ ആശ്രയിക്കുന്നവരോട് സൗഹൃദത്തോടെയും തുറന്ന മനസോടെയും പെരുമാറാന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം. ഓഫീസിലെത്തുന്നവരുടെ സ്ഥാനത്ത് സ്വയം സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ സമീപനത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.ആര്‍.ഡി ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ പൂവറ്റൂര്‍ ബാഹുലേയന്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല നന്ദിയും പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നിന്നായി നാല്‍പ്പതോളം വില്ലേജ് ഓഫീസര്‍മാര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടി ശനിയാഴ്ച സമാപിക്കും. ഡോ.മൈക്കിള്‍ പുത്തന്‍തറ, എം.രാമചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

English summary
ernakulam, collector, mg rajamanickam
topbanner

More News from this section

Subscribe by Email