Wednesday November 21st, 2018 - 8:25:pm
topbanner

കണ്ണൂർ: വിവാഹത്തെക്കുറിച്ച് ബന്ധുക്കളുടെ മധ്യസ്ഥ ചര്‍ച്ചക്കിടെ കമിതാക്കള്‍ ഒളിച്ചോടി

NewsDesk
കണ്ണൂർ: വിവാഹത്തെക്കുറിച്ച് ബന്ധുക്കളുടെ മധ്യസ്ഥ ചര്‍ച്ചക്കിടെ കമിതാക്കള്‍ ഒളിച്ചോടി

തളിപ്പറമ്പ്/കണ്ണൂര്‍: വിവാഹകാര്യത്തെക്കുറിച്ച് കമിതാക്കളുടെ രക്ഷിതാക്കളും ബന്ധുക്കളും മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടയില്‍ ഇരുവരും ഒളിച്ചോടി. ഞായറാഴ്ച വൈകുന്നേരം നാലോടെ ബക്കളത്തെ ഒരു ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. കാര്‍ത്തികപുരം സ്വദേശിനിയായ 21 കാരിയും മലപ്പട്ടത്തെ 26 കാരനും തമ്മില്‍ പ്രണയം ആരംഭിച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. പെണ്‍കുട്ടി കണ്ണൂരില്‍ വിദ്യാര്‍ഥിനിയായിരിക്കേ തൊട്ടടുത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനിയറായി ജോലിചെയ്തുവരികയായിരുന്നു യുവാവ്.

ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ വിവാഹം സംബന്ധിച്ച് ഇരുവീട്ടുകാരും തര്‍ക്കങ്ങള്‍ പലതലത്തില്‍ തുടര്‍ന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചെറുക്കന്റെ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ കാര്യങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കാന്‍ ബക്കളത്തെ ഹോട്ടലില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. ഇരുവീട്ടുകാരും രാവിലെ മുതല്‍ തന്നെ ചര്‍ച്ച ആരംഭിച്ചുവെങ്കിലും കാമുകന്റെ പിതാവ് കടുംപിടുത്തത്തില്‍ തുടര്‍ന്നതോടെ വൈകുന്നേരം മൂന്നരയോടെ ചര്‍ച്ച അലസി.

ഇതിനിടയിലാണ് ചര്‍ച്ച നടക്കുന്ന സ്ഥലത്തുനിന്നു തന്ത്രപൂര്‍വം പുറത്തിറങ്ങിയ കമിതാക്കള്‍ കാമുകന്റെ കാറില്‍ കയറി സ്ഥലംവിട്ടത്. ഇവര്‍ രണ്ടുപേരും ഒളിച്ചോടിയ വിവരം തര്‍ക്കങ്ങളില്‍ ലയിച്ച ഇരുവീട്ടുകാരും അരമണിക്കൂര്‍ കഴിഞ്ഞാണ് അറിഞ്ഞത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്. കാമുകിയുടെ പിതാവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പ്രണയവിവാഹത്തിനൊരുങ്ങിയ വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാക്കി: കോഴിക്കോട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൂട്ട ആത്മഹത്യ; പ്രണയിച്ച് വിവാഹിതനായ മകന്‍ ഭാര്യയുമായി എത്തുമെന്ന് ഭയന്ന്

ബേക്കറി ഉടമയുടെ മകനുമായി വിക്രമിന്റെ മകളുടെ വിവാഹം

Read more topics: elope, bakkalam, taliparamba, kannur
English summary
elope bakkalam taliparamba kannur
topbanner

More News from this section

Subscribe by Email