topbanner
Saturday November 25th, 2017 - 11:11:am
topbanner
Breaking News

ഗജരാജ സംഗമം: ആവേശമായി ഇത്തിത്താനം ആനയൂട്ട്

suvitha
ഗജരാജ സംഗമം: ആവേശമായി ഇത്തിത്താനം ആനയൂട്ട്

കോട്ടയം: ചിങ്ങ ഭരണി നാളില്‍ ഇത്തിത്താനം ഇളംകാവിലമ്മ  ഭക്തജന സംഘം നടത്തിയ ആനയൂട്ട് മറ്റൊരു ഗജരാജ സംഗമത്തിന് കൂടി വേദിയായി. ഗജരാജ സൗന്ദര്യം ആസ്വദിക്കാനും പ്രത്യക്ഷ ഗണപതി സങ്കല്പങ്ങളായ ആനകള്‍ക്ക് മധുരം നല്‍കി പുണ്യം നേടുന്നതിനും  നിരവധി ഭകതര്‍ ക്ഷേത്രത്തിലെത്തി. ഇന്നലെ രാവിലെ ഒന്‍പതിന് തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ  കാര്‍മികത്വത്തില്‍ പ്രത്യക്ഷ ഗണപതി പൂജ നടന്നു. വാഴപ്പള്ളി  മഹാ ദേവ ക്ഷേത്രത്തിലെ മഹാദേവന്‍ എന്ന കുട്ടി കൊമ്പനാണ്  പ്രത്യക്ഷ ഗണപതി പൂജയില്‍   പങ്കെടുത്തത്.

തുടര്‍ന്ന് ആനകളെ ഒന്നൊന്നായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ   ആല്‍ത്തറയില്‍ എത്തിച്ചു. കളഭക്കുറിയും പൂമാലയും ചാര്‍ത്തി ഭക്തര്‍ കൊമ്പന്മാരെ സ്വീകരിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ അരൂക്കുറ്റി ആനയൂട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആന പരിപാലന   രംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍സി . എന്‍.ശിവരാമനെ ഫെസ്റ്റിവല്‍ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് രാജേഷ് പല്ലാട്ട് പൊന്നാടയണിയിച്ചു ആദരിച്ചു.

പിന്നീട് ഭക്തര്‍ നിരന്ന കൊമ്പന്മാര്‍ക്കു മധുരം നല്‍കി. കാഞ്ഞിരക്കാട്ടു  ശേഖരന്‍, , വാഴപ്പള്ളി മഹാദേവന്‍, തോട്ടയ്ക്കാട്ട് വിനായകന്‍ പാമ്പാടി സുന്ദരന്‍, ഭാരത് വിനോദ്, ഭാരത് വിശ്വനാഥന്‍, ഓമല്ലൂര്‍     ഗോവിന്ദന്‍കുട്ടി   , തോട്ടയ്ക്കാട്    കണ്ണന്‍, പാലാ ഉണ്ണിപ്പിള്ളി നാരായണന്‍കുട്ടി,  ചാന്നാനിക്കാട് സുനന്ദ , പെരുന്ന വള്ളി  , തോട്ടയ്ക്കാട്   കുഞ്ഞു   ലക്ഷ്മി   തുടങ്ങിയ ആനകളാണ് ഇത്തവണത്തെ ആനയൂട്ടില്‍ പങ്കെടുത്തത്. ഇളംകാവ് ദേവസ്വം പ്രസിഡന്റ് കെ.ജി രാജ്‌മോഹന്‍ , സെക്രട്ടറി  ഡി. പ്രവീണ്‍ കുമാര്‍, ഭക്തജന സംഘം ഭാരവാഹികളായ അമ്പാടി എസ്, ആശിഷ് പ്രേം കൃഷ്ണ, ബിനു ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
Ilankavu temple ready for ithithanam aanayoottu
topbanner topbanner

More News from this section

Subscribe by Email