Saturday November 17th, 2018 - 10:50:pm
topbanner

പാലക്കാട്; കാട്ടാന ആക്രമണം പ്രതിരോധിക്കാന്‍ റബര്‍ ബുള്ളറ്റ്: തീരുമാനമെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

fasila
പാലക്കാട്; കാട്ടാന ആക്രമണം പ്രതിരോധിക്കാന്‍ റബര്‍ ബുള്ളറ്റ്: തീരുമാനമെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

പാലക്കാട്: കാട്ടാന ആക്രണം പ്രതിരോധിക്കാന്‍ റബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഫോറസ്റ്റ് ടെറിറ്ററി ചീഫ് കണ്‍സര്‍വേറ്ററുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈകൊള്ളാന്‍ പാലക്കാട് ഡി.എഫ്.ഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ സഹായ-സഹകരണങ്ങള്‍ ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

റബര്‍ ബുള്ളറ്റ് ഉപയോഗിക്കാമെന്ന തീരുമാനം വനംവകുപ്പ് നടപ്പാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. മലമ്പുഴ മണ്ഡലത്തില്‍ കാട്ടാന ആക്രമണത്തില്‍ ഈയിടെ ഏഴ് മരണം നടന്നു. ആറങ്ങോട്ട് കുളമ്പില്‍ ഇപ്പോഴും ആറ് കാട്ടാനകള്‍ നില്‍ക്കുന്നുണ്ട്. പുറമെ പുതുശ്ശേരി, ധോണി, മുണ്ടൂര്‍ എന്നിവിടങ്ങളിലും പ്രശ്‌നം രൂക്ഷമാണ്.

പ്രതിരോധത്തിന് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതിന് പുറമെ പ്രദേശവാസികളുടെ സഹകരണവും ഉറപ്പാക്കണമെന്ന് കെ. കൃഷ്ണന്‍ കുട്ടി, കെ.വി. വിജയദാസ് എം.എല്‍.എമാര്‍ വ്യക്തമാക്കി. പട്ടാമ്പി ഭാഗത്ത് ഉള്‍പ്പെടെ നടക്കുന്ന അനധികൃത മണലെടുപ്പ് രൂക്ഷമാകുന്ന സാഹചര്യം തടയാന്‍ പോലീസ്, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വില്ലേജ്തല സമിതി രൂപീകരിച്ച് നിരീക്ഷിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന് അനര്‍ഹര്‍ കടന്നുകൂടുന്നതും തെറ്റായ വിവരം നല്‍കുന്നതുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന്് ഇതുമായി ബന്ധപ്പെട്ട എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ മറുപടി നല്‍കി. കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ മറ്റ് എം.എല്‍.എമാരായ കെ. ബാബു, മുഹമ്മദ് മുഹസിന്‍, സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എം.ഡി.എം. ടി. വിജയന്‍, പ്ലാനിങ് ഓഫീസര്‍ എലിയാമ്മ നൈനാന്‍ പങ്കെടുത്തു.

Read more topics: palakkad, elephant, attack
English summary
elephant attack resistance rubber bullet
topbanner

More News from this section

Subscribe by Email