Sunday October 21st, 2018 - 7:21:am
topbanner
Breaking News

ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ കഴുത്തിലെ മാല കവര്‍ന്നു

fasila
ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ കഴുത്തിലെ മാല കവര്‍ന്നു

തൃശൂര്‍: ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന വയോധികയുടെ കഴുത്തിലെ മാല കവര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വയോധികയുടെ കഴുത്തിലെ മാല കവര്‍ന്നത്.

കോലഴി പോട്ടോര്‍ അച്ചുതപുരം ക്ഷേത്രത്തിനു സമീപം കിഴക്കേമഠം കൃഷ്ണന്റെ ഭാര്യ കമല (60)യുടെ കഴുത്തിലെ മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടുകൂടിയായിരുന്നു സംഭവം.

അച്ചുതപുരം ക്ഷേത്രത്തില്‍ തൊഴാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കറുത്തബൈക്കില്‍ ഹെല്‍മെറ്റ് വെച്ചെത്തിയ രണ്ട് പേര്‍ തടഞ്ഞ് നിര്‍ത്തി മാല കവരുകയായിരുന്നു.

ആറ് പവന്‍ തൂക്കം വരുന്ന മാലയില്‍ മുക്കാല്‍ പവന്‍ താലിയുമാണ്. വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് പോലീസ് അന്വോഷിച്ചുവരുന്നു.

English summary
elderly womans chain robbed two gangs reached on the bike
topbanner

More News from this section

Subscribe by Email