topbanner
Tuesday January 23rd, 2018 - 9:37:am
topbanner

പാലക്കാട് ജില്ലാസമഗ്രപദ്ധതിയിൽ വയോജനസംരക്ഷണവും ആരോഗ്യപരിപാലനവും ടൗൺ പ്ലാനിങ്ങും ഉൾപ്പെട്ട അഭിപ്രായങ്ങൾ

Neethu
പാലക്കാട് ജില്ലാസമഗ്രപദ്ധതിയിൽ വയോജനസംരക്ഷണവും ആരോഗ്യപരിപാലനവും ടൗൺ പ്ലാനിങ്ങും ഉൾപ്പെട്ട അഭിപ്രായങ്ങൾ

പാലക്കാട്: ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജില്ലാസമഗ്ര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക പ്രതിനിധികളെയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെയും ഉൾപ്പെടുത്തി നടത്തിയ അഭിപ്രായസ്വരൂപണത്തിൽ വയോജന സംരക്ഷണവും ആരോഗ്യപരിപാലനവും ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നു. ദേശീയപാത ഉൾപ്പെടെയുളളവയെ പരസ്പരം ബന്ധപ്പെടുത്തികൊണ്ടുളള ആസൂത്രണം ആവശ്യമാണെന്ന് പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി.ആർ അജയൻ അഭിപ്രായപ്പെട്ടു. ഗതാഗതത്തിന്റെ ബാഹുല്യം കണക്കിലെടുത്തുളള പാതവികസനം ലക്ഷ്യമാക്കിയുളള ആസൂത്രണമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾ ഉൗർജിതമാക്കേണ്ടതുണ്ടെന്നും കായികമേഖലയിലും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നികുതി നൽകാതെ നിലകൊള്ളുന്ന ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങൾ ജില്ലയിൽ നിലവിലുണ്ടെന്ന് പ്രസ് ക്ലബ് സെക്രട്ടറി എൻ.എ.എം ജാഫർ മാധ്യമപ്രവർത്തകരെ പ്രതിനിധീകരിച്ചു കൊണ്ട് വ്യക്തമാക്കി. ഇത്തരത്തിൽ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. പാർക്കിങ് സൗകര്യത്തിന്റെ അഭാവവും മണ്ണാർക്കാട്, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയ ജില്ലയിലെ പ്രവേശന കവാടങ്ങളിൽ ഉച്ചയ്ക്ക് മൂന്നിന് ശേഷമുളള ഗതാഗതഞ്ഞെരുക്കവും പ്രസ് ക്ലബ് സെക്രട്ടറി ചൂണ്ടിക്കാട്ടി. കൂടാതെ ടൂറിസം വികസനരംഗത്ത് ജില്ലയുടെ വിപുലമായ സാധ്യകൾ പരിഗണിച്ച് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ആസൂത്രണ സമിതിയും പൊതുവികസനപദ്ധതി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം കർഷകരെ കൃത്യമായ അറിയിക്കാനുളള സംവിധാനം ഉണ്ടാകണമെന്ന് എെ.ആർ.ടി.സി സയന്റിസ്റ്റ്, സതീഷ് അഭിപ്രായപ്പെട്ടു. ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥാവ്യതിയാനം കൂടുതലായി അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം കൂടുന്നതിനാൽ വരൾച്ചയ്ക്കു പുറമെ ബാഷ്പീകരണം കൂടുന്നത് ജലദൗർലഭ്യത്തിന് ഇടയാക്കുന്നത് പുറമെ കാർഷികമേഖലയ്ക്ക് വെല്ലുവിളിയുമാകുന്നുണ്ട്. ജില്ലാസമഗ്രപദ്ധതിയിൽ വയോജനസംരക്ഷണവും ആരോഗ്യപരിപാലനവും ടൗൺ പ്ലാനിങ്ങും ഉൾപ്പെട്ട അഭിപ്രായങ്ങൾ .

ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജില്ലാസമഗ്ര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക പ്രതിനിധികളെയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെയും ഉൾപ്പെടുത്തി നടത്തിയ അഭിപ്രായസ്വരൂപണത്തിൽ വയോജന സംരക്ഷണവും ആരോഗ്യപരിപാലനവും ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നു. ദേശീയപാത ഉൾപ്പെടെയുളളവയെ പരസ്പരം ബന്ധപ്പെടുത്തികൊണ്ടുളള ആസൂത്രണം ആവശ്യമാണെന്ന് പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി.ആർ അജയൻ അഭിപ്രായപ്പെട്ടു. ഗതാഗതത്തിന്റെ ബാഹുല്യം കണക്കിലെടുത്തുളള പാതവികസനം ലക്ഷ്യമാക്കിയുളള ആസൂത്രണമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾ ഉൗർജിതമാക്കേണ്ടതുണ്ടെന്നും കായികമേഖലയിലും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നികുതി നൽകാതെ നിലകൊള്ളുന്ന ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങൾ ജില്ലയിൽ നിലവിലുണ്ടെന്ന് പ്രസ് ക്ലബ് സെക്രട്ടറി എൻ.എ.എം ജാഫർ മാധ്യമപ്രവർത്തകരെ പ്രതിനിീധീകരിച്ചു കൊണ്ട് വ്യക്തമാക്കി. ഇത്തരത്തിൽ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. പാർക്കിങ് സൗകര്യത്തിന്റെ അഭാവവും മണ്ണാർക്കാട്, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയ ജില്ലയിലെ പ്രവേശന കവാടങ്ങളിൽ ഉച്ചയ്ക്ക് മൂന്നിന് ശേഷമുളള ഗതാഗതഞ്ഞെരുക്കവും പ്രസ് ക്ലബ് സെക്രട്ടറി ചൂണ്ടിക്കാട്ടി. കൂടാതെ ടൂറിസം വികസനരംഗത്ത് ജില്ലയുടെ വിപുലമായ സാധ്യകൾ പരിഗണിച്ച് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ആസൂത്രണ സമിതിയും പൊതുവികസനപദ്ധതി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം കർഷകരെ കൃത്യമായ അറിയിക്കാനുളള സംവിധാനം ഉണ്ടാകണമെന്ന് എെ.ആർ.ടി.സി സയന്റിസ്റ്റ്, സതീഷ് അഭിപ്രായപ്പെട്ടു. ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥാവ്യതിയാനം കൂടുതലായി അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം കൂടുന്നതിനാൽ വരൾച്ചയ്ക്കു പുറമെ ബാഷ്പീകരണം കൂടുന്നത് ജലദൗർലഭ്യത്തിന് ഇടയാക്കുന്നത് പുറമെ കാർഷികമേഖലയ്ക്ക് വെല്ലുവിളിയുമാകുന്നുണ്ട്.

Read more topics: palakkad, mission, plan, town,
English summary
elderly car new plan
topbanner topbanner

More News from this section

Subscribe by Email