Friday September 21st, 2018 - 6:36:am
topbanner
Breaking News

നിരോധിത ആംപ്യൂളുമായി രണ്ട് യുവാക്കൾ എടത്വാ പോലീസ് പിടിയിൽ

NewsDesk
നിരോധിത ആംപ്യൂളുമായി രണ്ട് യുവാക്കൾ എടത്വാ പോലീസ് പിടിയിൽ

എടത്വാ : നിരോധിത ആംപ്യൂളുമായി രണ്ട് യുവാക്കൾ എടത്വാ പോലീസ് പിടിയിൽ. തകഴി പഞ്ചായത്ത് ചെക്കിടിക്കാട് ആറ്റുമാലിൽ വീട്ടിൽ അരുൺ കണ്ണൻ (21), ചെറുതന പഞ്ചായത്ത് പാണ്ടി പുത്തൻചിറ വീട്ടിൽ സുബീഷ് (26) എന്നിവരാണ് എടത്വാ പോലീസിന്റെ പിടിയിലായത്.

എടത്വാ - തകഴി റോഡിൽ മരിയാപുരം ജംഗ്ഷനിൽ വെച്ചായിരുന്നു ഇവരെ പിടികൂടിയത്. കുതറി ഓടാൻ ശ്രമിച്ചെങ്കിലും മൽപ്പിടുത്തത്തിലൂടെ രണ്ടു പേരേയും പോലീസ് കീഴ്പെടുത്തുകയായിരുന്നു. ഇവരുടെ കൈയ്യിൽ നിന്ന് നിരോധിത ആംപ്യൂളുകൾ കണ്ടെത്തി.

എടത്വാ എസ്.ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ പ്രേംജിത്ത്, ഷൈല കുമാർ, ശ്യാം ,സിജി റാം, ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ എത്തിച്ച് റിമാന്റ് ചെയ്തു.

Read more topics: alappuzha, edathwam, youth, arrested,
English summary
edathwam youths arrested with banned Ampule police
topbanner

More News from this section

Subscribe by Email