Thursday November 15th, 2018 - 6:10:am
topbanner

ലഹരിമാഫിയ ശക്തം സംരക്ഷണം നല്‍കുന്നത് വിദ്യാര്‍ത്ഥിസംഘനകള്‍

NewsDesk
ലഹരിമാഫിയ ശക്തം സംരക്ഷണം നല്‍കുന്നത് വിദ്യാര്‍ത്ഥിസംഘനകള്‍

കോട്ടയം: ജില്ലയിലെ വിവിധ കോളേജ് സ്‌കൂള്‍ കേന്ദ്രീകരിച്ചിട്ടുള്ള ലഹരിമരുന്ന് മാഫിയ സംഘത്തിന് സംരക്ഷണവും, ഒത്താശയും നല്‍കുന്നത് വിദ്യാര്‍ത്ഥി സംഘടനകളും, അവയുടെ നേതാക്കളുമാണെന്ന് കണ്ടെത്തി. കോട്ടയം, ഏറ്റുമാനൂര്‍, പാലാ, വൈക്കം, ചങ്ങനാശ്ശേരി മേഖലകളില്‍ വിദ്ധ്യാര്‍ത്ഥികള്‍ കണ്ണികളായിട്ടുള്ള ലഹരിമരുന്ന് സംഘത്തെ നിരീക്ഷിച്ചപ്പോള്‍ സംഘത്തിലെ പ്രധാനികള്‍ കേരളത്തിലെ ഭരണ പ്രതിപക്ഷരാഷ്ട്രീയ പാര്‍ട്ടികളിലെ വിദ്യാര്‍ത്ഥി സംഘടനകളിലെ അംഗങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളിലെ പ്രൊഫൈയലുകള്‍ ഇവര്‍പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിയും, മുദ്രാവാക്യവുമാണ ്പ്രദര്‍ശിപ്പിച്ചിട്ടുള്ളത് എന്നതാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പാലാ, ഏറ്റുമാനൂര്‍, വൈക്കം മേഖലകളില്‍ വിദ്യാര്‍ത്ഥികളടങ്ങി. ലഹരിമരുന്ന് സംഘത്തെ പോലീസ് പിടികൂടിയപ്പോള്‍ അവര്‍ക്കായി സ്‌റ്റേഷനുകളില്‍ ബന്ധപ്പെട്ടത് പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളുടെ ജില്ലാ സെക്രട്ടറിയാണ്. കൂടാതെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഉഴവൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, വെല്ലുവിളിച്ചത് മറ്റൊരു വിദ്യാര്‍ത്ഥിസംഘടനയുടെ ജില്ലാനേതാവിന്റെ പേര് പറഞ്ഞാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍തന്നെ സംഘടനയുടെ യൂണിറ്റ് ഭാരവാഹിയെന്ന് അവകാശപ്പെട്ട് വൈക്കം സ്വദേശിയായ വിദ്യാര്‍ത്ഥിയും സ്ഥലത്ത് എത്തിയതായും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

കുറേ നാളുകളായി ജില്ലയിലെ പ്രമുഖ കോളേജുകളില്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവങ്ങളും തുടര്‍ക്കഥയായി മാറിയിട്ടുണ്ട്. ലഹരിമരുന്ന്, മദ്യം എന്നിവയ്ക്ക് എതിരെ വ്യാപകമായി പ്രചരണം നടത്തുന്ന വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് ലഹരി കഞ്ചാവ് വില്പനയും, ഉപയോഗവും നടത്തുന്ന കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് രാഷ്ട്രീയശത്രുക്കളെ ആക്രമിക്കുന്നതെന്ന് രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലഹരിമരൂന്ന് മാഫിയസംഘങ്ങളെ സംരക്ഷിക്കുന്ന വിദ്യാര്‍ത്ഥിനേതാക്കളെക്കുറിച്ച് പരാതിപറഞ്ഞാല്‍ രാഷ്ട്രീയനേതാക്കള്‍ കൈമലര്‍ത്തുന്ന പ്രവണത കൂടുതലായതുകൊണ്ടാണ് കോട്ടയം ജില്ലയില്‍ ലഹരിമരുന്ന് മാഫിയസംഘങ്ങള്‍ അഴിഞ്ഞാടുന്നതെന്നാണ് പ്രധാന ആരോപണം.

 

'ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചു'; നികേഷ് കുമാറിനും ഭാര്യയ്ക്കുമെതിരെ കേസ്

 ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സ്‌കൂളില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട്

ജോണ്‍ പോള്‍ II മാര്‍പാപ്പയ്ക്ക് സ്ത്രീയുമായി 32 വര്‍ഷം ബന്ധമുണ്ടായിരുന്നെന്ന് ബിബിസി

Read more topics: drugs, school student, kerala
English summary
drugs, school student, kerala
topbanner

More News from this section

Subscribe by Email