Tuesday October 23rd, 2018 - 12:36:am
topbanner
Breaking News

കാലവര്‍ഷക്കെടുതി: പാലക്കാട് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് തുടങ്ങി

fasila
കാലവര്‍ഷക്കെടുതി: പാലക്കാട് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് തുടങ്ങി

പാലക്കാട്: ജില്ലയിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ നിര്‍ത്തിവെച്ച ജലവിതരണം പുനഃസ്ഥാപിച്ച് തുടങ്ങി. ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് കുടിവെള്ള പദ്ധതികള്‍ വ്യാഴാഴ്ച മുതല്‍ പുനരാരംഭിച്ചു. പാലക്കാടിനും പരിസര പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തികളും ആരംഭിച്ചു.

ജലവിതരണ പദ്ധതിയുടെ പ്രധാന ശുദ്ധജല പമ്പിങ് മെയിന്‍ പുനസ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങി. പുഴയ്ക്ക് മുകളിലൂടെ ഇട്ടിരുന്ന 700എം.എം പൈപ്പുകളില്‍ 10 എണ്ണമാണ് കാലവര്‍ഷക്കെടുതിയില്‍ ഒലിച്ച് പോയത്. പ്രാഥമിക കണക്ക് പ്രകാരം ജലവിതരണ വകുപ്പിന് 52 ലക്ഷം രൂപയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതി മൂലമുണ്ടായത്.

ജലവിതരണം ഇല്ലാത്ത പ്രദേശങ്ങളില്‍ സമീപത്തുള്ള ശുദ്ധീകരണശാലകളില്‍ നിന്ന് 24 മണിക്കൂറും ടാങ്കര്‍ ലോറിയില്‍ ജലം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ സഹായത്തോടെയാണ് ജല വിതരണം നടത്തുന്നത്.

പുതുശ്ശേരി, കൊപ്പം വിളയൂര്‍, തിരുവേഗപ്പുറം, നെല്ലായകുലുക്കല്ലൂര്‍, ഷൊര്‍ണ്ണൂര്‍, ആനക്കര പട്ടിത്തറ, ഒറ്റപ്പാലം, അമ്പലപ്പാറ,പരതൂര്‍, ഓങ്ങല്ലൂര്‍, മുതുതല, കൊഴിഞ്ഞാമ്പാറ കുടിവെള്ള പദ്ധതിയിലെ വടകരപ്പതി മേഖല, ശ്രീകൃഷ്ണപുരം സമഗ്ര കുടിവെള്ള പദ്ധതി എന്നിവയിലെ ജല വിതരണം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.

 

Read more topics: palakkad, drinking water, supply
English summary
drinking water supply was restored in palakkad
topbanner

More News from this section

Subscribe by Email