Friday October 19th, 2018 - 11:19:am
topbanner
Breaking News

കോട്ടയത്തു റെയിൽവേപാത ഇരട്ടിപ്പിക്കല്‍ ജൂലൈയില്‍ പൂര്‍ത്തിയാകും

Mithun muyyam
കോട്ടയത്തു റെയിൽവേപാത ഇരട്ടിപ്പിക്കല്‍ ജൂലൈയില്‍ പൂര്‍ത്തിയാകും

കോട്ടയം: കുറുപ്പന്തറഏറ്റുമാനൂര്‍ (എട്ടു കി.മീ.), ചങ്ങനാശേരിചിങ്ങവനം (ഒന്‍പതു കി.മീ.) പാത ഇരട്ടിപ്പിക്കല്‍ ജൂലൈയില്‍ പൂര്‍ത്തിയാക്കി ട്രയല്‍ ഓടിക്കും. ഓഗസ്റ്റില്‍ പാത കമ്മീഷന്‍ ചെയ്യും. ശേഷിക്കുന്ന ഏറ്റുമാനൂര്‍ചിങ്ങവനം (19 കി.മീ.) ഇരട്ടപ്പാത 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളം കായംകുളം പാതയില്‍ ക്രോസിംഗ് ഒഴിവായി ഒരേസമയം രണ്ടു ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുങ്ങും.

ചിങ്ങവനംഏറ്റുമാനൂര്‍ സെക്ടറില്‍ ആറു ഹെക്ടര്‍ കൂടി സ്ഥലം ഏറ്റെടുക്കാനുണ്ടെന്നു റെയില്‍വേ അറിയിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണം, പുതിയ രണ്ടു മേല്‍പ്പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം എന്നിവയ്ക്കാണു കൂടുതല്‍ സമയം വേണ്ടിവരിക. കോട്ടയം സ്റ്റേഷനില്‍ പുതിയ രണ്ടു പ്ലാറ്റുഫോമുകളും പുതിയ നാലുവരി പാതകളും നിര്‍മിക്കും. 2003ലാണു പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് തുടക്കമായത്. ആകെ 114 കിലോമീറ്ററില്‍ 78 കിലോമീറ്റര്‍ ഇരട്ടപ്പാത യാഥാര്‍ഥ്യമായി. തുടക്കത്തില്‍ എറണാകുളം മുതല്‍ കുറുപ്പന്തറ വരെയും കായംകുളം മുതല്‍ മാവേലിക്കര വരെയും നിര്‍മാണം പൂര്‍ത്തിയായി. പിന്നീട് വിവിധ ഘട്ടങ്ങളായി പണി പുരോഗമിച്ച് പണി അവസാനഘട്ടത്തിലാണ്.

Read more topics: kottaym, railway, doubling,
English summary
doubling of the railway line completed by July
topbanner

More News from this section

Subscribe by Email