Monday September 24th, 2018 - 9:18:am
topbanner

സ്‌കൂൾ ഹൈടെക്ക് ആക്കാൻ വീണ്ടും സ്വർണ്ണമോതിരം

suvitha
സ്‌കൂൾ ഹൈടെക്ക് ആക്കാൻ വീണ്ടും സ്വർണ്ണമോതിരം

പെരുമ്പള: സ്‌കൂൾ പ്രവേശനത്തിൽ റിക്കാർഡ് സൃഷ്ടിച്ചു കൊണ്ട് ഹൈടെക്ക് വിദ്യാലയമായി വളർന്നു കൊണ്ടിരിക്കുന്ന കോളിയടുക്കംഗവ യുപി സ്‌കൂൾ വികസന നിധിയിലേക്ക്പൂർവ്വ വിദ്യാർത്ഥികളുടെ വിവാഹമണ്ഡപത്തിൽ നിന്നുള്ള സ്വർണ്ണാഭരണ സംഭാവനകൾ തുടരുന്നു.

സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനാ എക്സിക്യൂട്ടീവ് മെമ്പറും കാസർകോട് ഇൻഫർമേഷൻ ഓഫീസ് ജീവനക്കരാനുമായല പെരുമ്പള പുളിന്തോട്ടിയിലെ കെ രതീഷും ചെറുകരയിലെ ശ്രീലക്ഷമിയുമാണ് രാജ്‌പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് സ്‌കൂൾ വികസന നിധിയിലേക്കുള്ള മോതിരം കെ കുഞ്ഞിരാമൻ എംഎൽഎ യെ ഏൽപിച്ചത്.

ചടങ്ങിനെത്തിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, കെ കുഞ്ഞിരാമൻ എംഎൽഎ, കലക്ടർ കെ ജീവൻ ബാബു, എഡിഎം കെ. അംബുജാക്ഷൻ, ഡെപ്യൂട്ടി കലക്ടർ ദേവീദാസ്, ഇൻഫർമേഷൻ ഓഫീസർ ഇ വി സുഗതൻ, മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ എന്നിവർ വധൂവരന്മാരെ അഭിനന്ദിച്ചു.

Read more topics: school, hi- tech, donate gold
English summary
Again donate the golden ring to make the school a hi-tech
topbanner

More News from this section

Subscribe by Email