Thursday July 19th, 2018 - 11:00:am
topbanner

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം: ജില്ലാ കളക്ടര്‍

fasila
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കിയ നൂതന സാങ്കേതിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.

ഭൂരിഭാഗം ഭിന്നശേഷിക്കാരും ഒരു കാര്യത്തില്‍ കഴിവില്ലാത്തവരാണെങ്കില്‍ മറ്റൊന്നില്‍ മികവുപുലര്‍ത്തുന്നവരാണെന്നും കളക്ടര്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവും, സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ ഉതകുന്ന വിധത്തിലുള്ള സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിലൂടെ അവരുടെ പുനരധിവാസവും ലക്ഷ്യമിടുന്നതാണ് പദ്ധതി.

ജില്ലയ്ക്ക് അനുവദിച്ച മൂന്ന് ലക്ഷം രൂപയില്‍ 294506 രൂപ ചെലവഴിച്ചാണ് 15 പേര്‍ക്ക് ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, ഡെയ്‌സി പ്ലയര്‍ തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, വനിതാ സംരക്ഷണ ഓഫീസര്‍ താഹിറ ബീവി, ഓര്‍ഫനേജ് കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.

English summary
district collector R.Girija
topbanner

More News from this section

Subscribe by Email