Thursday November 22nd, 2018 - 4:38:pm
topbanner

അംഗപരിമിതർക്ക് യഥാസമയം പെൻഷനെത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

suvitha
അംഗപരിമിതർക്ക് യഥാസമയം പെൻഷനെത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ: അംഗപരിമിതർക്ക് സർക്കാർ നൽകുന്ന വികലാംഗപെൻഷൻ കുടിശ്ശിക വരുത്താതെ യഥാസമയം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പട്ടണക്കാട് സ്വദേശിനി സുഷമ നൽകിയ പരാതിയിലാണ് നടപടി. 2016 ലെ ഓണം, ക്രിസ്തുമസ് കാലത്ത് ലഭിക്കേണ്ടിയിരുന്ന പെൻഷൻ ഇതുവരെ ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

കുടിശ്ശിക അടിയന്തിരമായി നൽകണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അദ്ധ്യക്ഷൻ പി. മോഹനദാസ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സർവീസ് സഹകരണ ബാങ്കിലെ ബൈലോ പുതുക്കിയ വിവരം അറിയാതെ അംഗത്വം പുതുക്കാതിരുന്ന വീട്ടമ്മക്ക് അംഗത്വം പുതുക്കി നൽകാൻ കമ്മീഷൻ മറ്റൊരു പരാതിയി കുമാരപുരം സർവീസ് സഹകരണ ബാങ്കിന് നിർദ്ദേശം നൽകി.

20 വർഷമായി ബാങ്കിൽ അംഗമായിരുന്ന ജെ. ഗീതമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഗീതമ്മക്ക് 10 രൂപയുടെ ഓഹരി മാത്രമാണുണ്ടായിരുന്നത്. അത് 50 രൂപയാക്കി ഉയർത്തിയ വിവരം അറിഞ്ഞില്ല. തുടർന്ന് അംഗത്വം റദ്ദായി. ബാങ്കിന്റെ പരിധി പുനർനിർണയം ചെയ്തതായും ബാങ്ക് കമ്മീഷനെ അറിയിച്ചു.

ബാങ്കിന്റെ പ്രവർത്തന പരിധി പുനർനിർണയം ചെയ്താൽ നിലവിലെ അംഗത്വം ഒഴിവാക്കുമെന്നത് ശരിയായ പ്രവണതയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. പരാതിക്കാരിക്ക് ഓഹരിവില പുതുക്കാൻ രണ്ടാഴ്ചത്തെ സാവകാശം നൽകി അംഗത്വം നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ കുമാരപുരം സർവീസ് സഹകരണ ബാങ്കിനും സഹകരണ ജോയിന്റ് രജിസ്ട്രാർക്കും നിർദ്ദേശം നൽകി.

English summary
The Human Rights Commission has urged the members of the concerned to be pensioned at the time limit
topbanner

More News from this section

Subscribe by Email