Monday December 17th, 2018 - 3:25:pm
topbanner

കണ്ണൂർ: ധർമ്മശാല വ്യവസായ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

NewsDesk
കണ്ണൂർ: ധർമ്മശാല വ്യവസായ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ/തളിപ്പറമ്പ്: ധർമ്മശാല വ്യവസായ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം പോലോഘാട്ട് ജില്ലയിലെ തങ്ക ബഹാദൂർ ലിമ്പു (21) ആണ് മരിച്ചത്.

ധർമ്മശാലയിൽ കണ്ണൂർ സ്വദേശി മിയാസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വിക്ട് പ്ലൈവുഡ് ഫാക്ടറിയിൽ രാത്രി 8.30 നായിരുന്നു അപകടം. വാഹനത്തിൽ നിന്നും പ്ലൈവുഡ് ഇറക്കിക്കൊണ്ടിരിക്കെ അട്ടി ഒന്നടങ്കം തങ്ക ബഹാദൂർ ലിമ്പുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഒരു മാസം മുമ്പ് മാത്രമാണ് ഇയാൾ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കെത്തിയത്.

അത്പോലെ വ്യവസായ മേഖലയിലെ മിക്ക സ്ഥാപനങ്ങളിലും യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെകൊണ്ട് ജോലിചെയ്യിക്കുന്നത് എന്ന ആക്ഷേപം നിലനിൽക്കേ നടന്ന അപകടത്തോടെ സ്ഥാപനങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി. ഈ വിഷയത്തിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ഫാക്ടറി മാനേജ്മെൻറുകളും ഒത്തു കളിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Read more topics: kannoor, dharmasala, worker,
English summary
kannoor dharmasala industrial plot worker killed
topbanner

More News from this section

Subscribe by Email