Thursday June 27th, 2019 - 5:50:am
topbanner
topbanner

മികവിന്റെ കേന്ദ്രങ്ങളാകാൻ ഒരുങ്ങി കല്ല്യാശ്ശേരിയിലെ ഗ്രന്ഥശാലകൾ : എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചത് 1.28 കോടി രൂപ

princy
മികവിന്റെ കേന്ദ്രങ്ങളാകാൻ ഒരുങ്ങി കല്ല്യാശ്ശേരിയിലെ ഗ്രന്ഥശാലകൾ : എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചത് 1.28 കോടി രൂപ

കണ്ണൂർ:സംസ്ഥാന ഗ്രന്ഥശാല സംഘത്തിൽ രജിസ്റ്റർ ചെയ്ത കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ ഗ്രന്ഥശാലകൾക്കും ടി വി രാജേഷ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 1.28 കോടി രൂപ ചെലവഴിച്ച് ഉപകരണങ്ങൾ നൽകും. ലാപ്‌ടോപ്പ്, എൽ സി ഡി പ്രൊജക്ടർ, സൗണ്ട് സിസ്റ്റം /മൈക്ക് സെറ്റ്, സൈൻ ബോർഡ്, ഫോട്ടോ കോപ്പിയർ/ സ്‌കാനർ ഉൾപ്പടെയുള്ള ഉപകരണങ്ങളാണ് മണ്ഡലത്തിലെ 106 ഗ്രന്ഥാലയങ്ങൾക്ക് നൽകുന്നത്.

ഇന്റർനെറ്റ് സംവിധാനത്തോടെയാണ് ഗ്രന്ഥാലയങ്ങൾ ഹൈടെക്ക് ആകുന്നത്. സംസ്ഥാനത്തെ മുഴുവൻ ഗ്രന്ഥശാലകളെയും ബന്ധിപ്പിച്ചുള്ള സോഫ്റ്റ്‌വെയറും സംസ്ഥാന ലൈബ്രറി കൗൺസിൽ വികസിപ്പിച്ചിട്ടുണ്ട്. പുസ്തകം ഡാറ്റാ എൻട്രി ചെയ്ത് കമ്പ്യൂട്ടറിൽ സൂക്ഷിക്കാനും അവ എളുപ്പം തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും. സർക്കാർ ഓഫീസിൽനിന്ന് ലഭിക്കേണ്ട നിരവധി സേവനങ്ങൾ ഗ്രന്ഥശാല മുഖേന ലഭ്യമാക്കാനാണ് ലൈബ്രറി കൗൺസിൽ ലക്ഷ്യമിടുന്നത്.

കല്ല്യാശ്ശേരിയെ കൂടാതെ ചെറുതാഴം, പട്ടുവം, കുഞ്ഞിമംഗലം, കടന്നപ്പള്ളി പാണപുഴ, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, തുടങ്ങിയ ഒമ്പത് പഞ്ചായത്തുകളിലെ അംഗീകൃത ഗ്രന്ഥശാലകൾക്കാണ് ഉപകരണങ്ങൾ നൽകുന്നത്. ജനുവരി 11ന് ചെറുതാഴത്തെ ഗ്രന്ഥശാലക്ക് ആദ്യത്തെ കമ്പ്യൂട്ടർ വിതരണം ചെയ്യും.

Read more topics: kannur, Kalliassery, Libraries
English summary
development of Kalliassery Libraries
topbanner

More News from this section

Subscribe by Email