topbanner
Sunday September 24th, 2017 - 1:33:am
topbanner

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം: മന്ത്രി എം എം മണി

suvitha
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം: മന്ത്രി എം എം മണി

ഇടുക്കി: സ്വാതന്ത്യവും മതേതരത്വവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും സംരക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞയെടുക്കണമെന്ന് മന്ത്രി എം എം മണി പറഞ്ഞു. എഴുപത്തുയൊന്നാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്യ ദിനാഘോഷച്ചടങ്ങിൽ സാതന്ത്ര്യ ദിന സന്ദേശം നർകുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനതക്ക് സ്വാതന്ത്യവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അന്ത:സത്ത മതേതരത്വവും സോഷ്യലിസവുമാണ്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട അവസ്ഥയാണ് രാജ്യത്തിന്റെ ആഭ്യന്തര സ്ഥിതിഗതികൾ ഒാർമ്മിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ വിവിധ ജനവഭാഗങ്ങൾ തമ്മിലുള്ള എെക്യവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കാൻ മഹത്തായ സംഭാവനകളാണ് മഹാത്മഗാന്ധി നൽകിയത്. അദ്ദേഹം എന്തോ അബദ്ധംചെയ്തു എന്ന നിലയിലാണ് രാജ്യത്ത് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത്. ഹിന്ദു മുസ്ലിം എെക്യത്തിന്റെ സന്ദേശം ഉയർത്തിയതുകൊണ്ടാണ് രാഷ്ട്ര പിതാവ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. ആധുനീക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ജവഹർലാൽ നെഹ്റു മഹത്തായ പങ്കാണ് വഹിച്ചത്. എഴുപത് വർഷം പിന്നിടുമ്പോൾ സ്വാതന്ത്യ സമരവും അതിന്റെ മഹത്തായ ത്യാഗവും വിസ്മരിക്കപ്പെടുന്ന പുതിയ സാഹചര്യമാണ് രാജ്യത്ത് രൂപപ്പെടുന്നത്. രാജ്യത്തിന്റ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജീവത്യാഗംചെയ്ത രക്തസാക്ഷികളുടെ സ്മരണകൾ സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് കരുത്ത് പകരുന്ന ശക്തിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളായ ജോർജ്പാലക്കയിൽ, ആഗസ്തി മത്തായി കരിങ്കുന്നം എന്നിവരെയും സേവനത്തിനിടെ അപകടത്തിൽപ്പെട്ട് ശാരീരിക ക്ഷമത പൂർണമായി നഷ്ടമായ സൈനീകൻ സുഭാഷ് ചന്ദ്രൻ, കാർഗിൽ യുദ്ധത്തിൽ വീരമ്യത്യുവരിച്ച ലാൻസ് നായിക് പി കെ സന്തോഷ്കുമാറിന്റെ വിധവ കെ ജി പ്രിയ എന്നിവരെയും മന്ത്രി ആദരിച്ചു. ജോയ്സ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജൻ, കെഎസ്ആർടിസി ഡയറക്ടർ സി.വി. വർഗീസ,് ജനപ്രതിനിട്ടികൾ, രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: idukki, democracy, protect, secularism,
English summary
We should take a pledge to protect secularism and democracy
topbanner topbanner

More News from this section

Subscribe by Email