Wednesday May 23rd, 2018 - 4:13:pm
topbanner

ഗസൽ ഗായിക രാഖി ചാറ്റർജി ഡിസംബർ ഒമ്പതിന് മലപ്പുറത്ത്

Neethu
ഗസൽ ഗായിക രാഖി ചാറ്റർജി ഡിസംബർ ഒമ്പതിന് മലപ്പുറത്ത്

മലപ്പുറം: ഹിന്ദുസ്ഥാനി സംഗീതരംഗത്തെ ഏറെ പ്രശസ്തയായ രാഖി ചാറ്റർജി (കൊൽകത്ത) മലപ്പുറത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്നു. ഡിസംബർ ഒമ്പതിന് വൈകീട്ട് 6.30 ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിലാണ് സംഗീത വിരുന്ന് ഒരുക്കുന്നത്.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും മലപ്പുറം പ്രസ്സ് ക്ലബ്ബും സഹകരിച്ച് പി.എസ്.എം.ഒകോളേജ് തിരൂരങ്ങാടി ഗോൾഡൻ ജൂബിലി അലുമിനി മീറ്റിന്റെ ഭാഗമായാണ് പരിപാടി. പ്രവേശനം സൗജന്യം.

മലപ്പുറത്ത് ആദ്യമായെത്തുന്ന രാഖി ചാറ്റർജിയുടെ സംഗീത വിരുന്ന് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. പരിപാടി സി.ടി.വി സരിഗമപ റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ യുമ്ന അജിൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുബാഷ് അതിഥിയാവും. ഗായകരായ ശിവദാസ് വാരിയർ, ഫിറോസ് ബാബു, ആസാദ് മൂപ്പൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

 

Read more topics: malappuram, ragi, singer
English summary
december 9 th singer ragi chattargi in malappuram

More News from this section

Subscribe by Email