Sunday July 22nd, 2018 - 6:15:am
topbanner
Breaking News

9-ാമത് ദര്‍ശന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരവും സാംസ്‌കാരികോത്സവവും തുടങ്ങി

suvitha
9-ാമത് ദര്‍ശന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരവും സാംസ്‌കാരികോത്സവവും തുടങ്ങി

കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 9-ാമത് ദര്‍ശന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരവും സാംസ്‌കാരികോത്സവവും തുടങ്ങി. കേരളത്തിലെ പ്രമുഖ 60ല്‍പരം നാടക സമിതികളില്‍നിന്നും തിരഞ്ഞെടുക്കുന്ന 10 നാടകങ്ങളാണ് വേദിയില്‍ മാറ്റുരയ്ക്കുന്നത്. ഇന്നലെ വൈകുന്നേരം 5.30ന് നടന്ന സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. റവ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ, (ഡയറക്ടര്‍, ദര്‍ശന അക്കാദമി) ആമുഖപ്രസംഗം നടത്തി. റവ. ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ സി.എം.ഐ (പ്രൊവിന്‍ഷ്യാള്‍, സെന്റ് ജോസഫ് പ്രൊവിന്‍സ്) അദ്ധ്യക്ഷത വഹിച്ചു. 

നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആര്‍ട്ടിസ്റ്റ് കേശവന്‍ പുരസ്‌കാരം കുട്ട്യേടത്തി വിലാസിനിയ്ക്ക് വി. എന്‍. വാസവന്‍ നല്‍കി ആദരിച്ചു. ആറു പതിറ്റാണ്ടായി തുടരുന്ന കലാരംഗത്തെ ശക്തമായ സാന്നിധ്യവും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വൈവിധ്യവും കണക്കിലെടുത്താണ് അവാര്‍ഡ്. സിനിമാ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും നാടകവേദിയോടുള്ള പ്രതിബദ്ധത കൈവിടാത്ത അഭിനേത്രിയാണ് വിലാസിനി. ആര്‍ട്ടിസ്‌റ്‌റ് സുജാതന്‍ രൂപകല്പന ചെയ്ത ശില്പവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരമായി നല്‍കിയത്.

സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ സി. കെ.ശശിയെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു മംഗളപത്രം നല്‍കി ആദരിച്ചു. ഫാ. ജസ്‌ററിന്‍ കാളിയാനിയില്‍ സി.എം.ഐ (ഡയറക്ടര്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം), തേക്കിന്‍കാട് ജോസഫ്, ആര്‍ട്ടിസ്റ്റ് സുജാതന്‍, ജോഷിമാത്യു, കെ. പി. ചന്ദ്രശേഖരന്‍ നായര്‍, ആര്‍ട്ടിസ്റ്റ് അശോകന്‍, കോട്ടയം പത്മന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ന് എന്‍എന്‍പിള്ള സ്മാരക പ്രഭാഷണ പരമ്പര പ്രശസ്ത സിനിമ നിര്‍മ്മാതവ് കവിയൂര്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ജെയിംസ് മണിമല അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം 6.30ന് തിരുവനന്തപുരം സംസ്‌കൃതിയുടെ 'ഒളിമ്പ്യന്‍ ചക്രപാണി'അരങ്ങേറി.

ഇന്ന് അമല കാഞ്ഞിരപ്പള്ളിയുടെ 'മനസാക്ഷിയുള്ള സാക്ഷി', നാളെ (ഞായര്‍) വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ 'എംടിയും ഞാനും', 09 തിങ്കള്‍ തിരുവനന്തപുരം നക്ഷത്ര കമ്മ്യൂണിക്കേഷന്‍സിന്റെ 'അനന്തരം.. അയാള്‍', 10 ചൊവ്വ അങ്കമാലി അക്ഷയയുടെ 'ആഴം', 11 ബുധന്‍ കൊട്ടാരക്കര ആശ്രയ അവതരിപ്പിക്കുന്ന 'ഇത് പൊതുവഴിയാണ്,' 12 വ്യാഴം ഓച്ചിറ സരിഗയുടെ 'രാമേട്ടന്‍', 13 വെള്ളി കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'കരുണ', 14 ശനി തിരുവനന്തപുരം സൗപര്‍ണ്ണികയുടെ 'നിര്‍ഭയ' 15, ഞായര്‍ ചങ്ങനാശ്ശേരി അണിയറ തിയറ്റേഴ്‌സിന്റെ 'നോക്കുകുത്തി' എന്നിവയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് നാടകങ്ങള്‍. എല്ലാ ദിവസവും 6.15-ന് നാടകമാരംഭിക്കും. പ്രവേശനം സൗജന്യമാണ്.
മണ്‍മറഞ്ഞ നാടകപ്രവര്‍ത്തകരെ സ്മരിക്കുന്ന സ്മൃതിദര്‍പ്പണ്‍, നാടകരംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നല്‍കിയവരെ ആദരിക്കുന്ന ആദരപൂര്‍വ്വം പരിപാടി, 'മധുരിക്കും ഓര്‍മ്മകളെ' എന്ന പഴയകാല നാടകങ്ങളുടെ അവതരണം തുടങ്ങിയവയാണ് അനുബന്ധപരിപാടികള്‍.

English summary
darshana akhila kerala drama competition and Cultural festival started
topbanner

More News from this section

Subscribe by Email