Sunday September 23rd, 2018 - 12:31:am
topbanner

ആരോഗ്യകേന്ദ്രങ്ങൾ പരിഷ്കരിക്കും ഗ്രാമങ്ങളിൽ ഇനി കുടുംബ ഡോക്ടർ: മന്ത്രി കെ.കെ.ശൈലജ

Neethu
ആരോഗ്യകേന്ദ്രങ്ങൾ പരിഷ്കരിക്കും ഗ്രാമങ്ങളിൽ ഇനി കുടുംബ ഡോക്ടർ: മന്ത്രി കെ.കെ.ശൈലജ

വയനാട്: സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങൾ സമഗ്രമായി പരിഷ്കരിക്കുമെന്നും ഗ്രാമങ്ങളിലെ ആതുരാലയങ്ങളിലെ ഡോക്ടർമാർ ഇനി മുതൽ കുടുംബഡോക്ടർമാരായി പ്രവർത്തിക്കുമെന്നും ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. നൂൽപ്പുഴയിൽ ആർദ്രം പദ്ധതി പ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവർ.വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളിൽ അനിവാര്യമാണ്. ഇതിനായി ആധുനിക സംവിധാനം ഏർപ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ സാധിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച നാല് മിഷനുകളിൽ ഒന്നായ ആർദ്രം ആരോഗ്യമേഖലയ്ക്ക് കരുത്തായി.

പരിസ്ഥിതി സംരക്ഷണനത്തിന് മുതൽക്കൂട്ടായ ഹരിത കേരള മിഷന്റെ മുന്നേറ്റവും ആരോഗ്യവകുപ്പിന് സഹായകരമാണ്. ആദിവാസി മേഖലകളിലുള്ള ആസ്പത്രികളിൽ പ്രത്യേക പരിഗണന നൽകും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം വൈകീട്ട് വരെയുണ്ടാകും. ഗ്രാമീണരുടെ ആരോഗ്യപ്രശ്നങ്ങളിൽ കരുതലോടെ ഇടപെടാൻ ഡോക്ടർമാർക്ക് കഴിയണം. രോഗി , ഡോക്ടർ ബന്ധം ഉൗഷ്മളമാകുന്നതോടെ കുടുംബ ഡോക്ടർ സങ്കല്പ്പം യാഥാർത്ഥ്യമാകുന്നു.

ഇ ഹെൽത്ത് പദ്ധതി നൂൽപ്പുഴയ്ക്ക് കൂടുതൽ സഹായകരമാകും. പഞ്ചായത്തിന്റെ സഹകരണം ലഭ്യമായതോടെ സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് സഹകരണത്തോടെയുള്ള ഇൗ ഹെൽത്ത് കേന്ദ്രമായി ഇത് മാറി. ടെലിമെഡിസിൻ സംവിധാനം കൂടി വരുന്നതോടെ ആസ്പ്ത്രിയുടെ മുഖം മാറും. നാഷണൽ ഹെൽത്ത്് മിഷൻ ഫണ്ട് ആയുഷ് ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവയെല്ലാം ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ചാലകശക്തിയാകുമെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. എം.എസ്.ഡി.പി പദ്ധതിയിൽ നിർമ്മിച്ച ഒ.പി കെട്ടിടവും ഇ ഹെൽത്ത് സ്വിച്ച് ഒാൺ കർമ്മവും നവീകരിച്ച ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ടൈ്രബൽ ഹോം തറക്കല്ലിടൽ കർമ്മവും നിർവ്വഹിച്ചു.

എെ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ടി.ഉഷാകുമാരി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ലതാശശി, ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ.സരിത, ആർ.സി.എച്ച് പ്രോഗ്രാം മാനേജർ ഡോ.നീത വിജയൻ, സബ് കളക്ടർ ഉമേഷ് എൻ.എസ്. കേശവൻ, ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.വി.ജിതേഷ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ബി.അഭിലാഷ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭൻകുമാർ, ഡോ. വി.പി. ദാഹർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Read more topics: wayanad, kk shyalaja, health
English summary
create a grama docter: kk shyalaja
topbanner

More News from this section

Subscribe by Email