Sunday February 17th, 2019 - 3:22:am
topbanner

സിപിഎം പാണപ്പുഴ ലോക്കല്‍ സെക്രട്ടറിയുടെ പറമ്പിലെ കാര്‍ഷിക വിളകള്‍ അജ്ഞാതസംഘം വെട്ടിനശിപ്പിച്ചു

NewsDesk
സിപിഎം പാണപ്പുഴ ലോക്കല്‍ സെക്രട്ടറിയുടെ പറമ്പിലെ കാര്‍ഷിക വിളകള്‍ അജ്ഞാതസംഘം വെട്ടിനശിപ്പിച്ചു

പരിയാരം: സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പറമ്പിലെ കാര്‍ഷിക വിളകള്‍ അജ്ഞാതസംഘം വെട്ടിനശിപ്പിച്ചതായി പരാതി, പരിയാരം പോലീസ് കേസെടുത്തു.  സിപിഎം പാണപ്പുഴ ലോക്കല്‍ സെക്രട്ടറി കെ.കുഞ്ഞിരാമന്റെ മൂടേങ്ങയിലുള്ള 12 സെന്റ് സ്ഥലത്തെ 40 വാഴകളും രണ്ട് തെങ്ങുകളും മൂന്ന് കവുങ്ങുകളുമാണ് ഇന്നലെ വെട്ടിനശിപ്പിച്ചത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറും കിണറ്റിലെറിഞ്ഞിട്ടുണ്ട്.

വെട്ടിനശിപ്പിച്ച വാഴകള്‍ കിണറിന്റെ ആല്‍മറയുടെ ഗ്രില്ല് തകര്‍ത്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അടുത്തകാലത്തായി മകന്‍ അജേഷിന് കൈമാറിയിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Viral News

English summary
cpm panappuzha local secretary
topbanner

More News from this section

Subscribe by Email