Monday August 20th, 2018 - 9:12:am
topbanner

ആലപ്പുഴയിൽ അണികൾ വർദ്ധിച്ചെന്ന് സി.പി.ഐയുടെ വിലയിരുത്തൽ

mithun
ആലപ്പുഴയിൽ അണികൾ വർദ്ധിച്ചെന്ന് സി.പി.ഐയുടെ വിലയിരുത്തൽ

ആലപ്പുഴ: ജില്ലയില്‍ സമ്മേളന കാലയളവില്‍ പാര്‍ട്ടി അംഗങ്ങള്‍ കൂടിയതായി ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരൂരില്‍ നിന്നും മാവേലിക്കരയില്‍ സമ്മേളനം എത്തുമ്പോള്‍ അംഗങ്ങളുടെ എണ്ണം 14,889 ആയി . 800 ഓളം പേരാണ് വര്‍ധിച്ചത്.

ജില്ലയില്‍ സി പി ഐ യ്ക്ക് ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലായി 15 മണ്ഡലം കമ്മിറ്റികളും 120 ലോക്കല്‍ കമ്മിറ്റികളും 1051 ബ്രാഞ്ച് കമ്മിറ്റികളുമാണ് ഉള്ളത്. പ്രബലരായ രാഷ്ട്രീയ ശത്രുക്കളെ രാഷ്ട്രീയമായി എതിര്‍ത്തും ജനകീയ പ്രശ്‌നങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചതുമാണ് ജനപിന്തുണ വര്‍ധിക്കാന്‍ കാരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. വര്‍ഗ്ഗ ബഹുജന സംഘടനാ രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹിളകള്‍ എന്നിവയുടെ അംഗത്വo 12 ശതമാനത്തില്‍ നിന്നും 15 ശതമാനമായി വര്‍ധിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷം സംഘടനാപരമായും തെരഞ്ഞെടുപ്പ് രംഗത്തും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടിടത്തും എല്‍ ഡി എഫ് ഉജ്ജ്വല വിജയം നേടി. തദ്ദേശ തെരഞ്ഞെടുപ്പിലും സി പി ഐ യും എല്‍ ഡി എഫും മികച്ച പ്രകടനം കാഴ്ചവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്‍ ഡി എഫിന് വോട്ട് വര്‍ധിച്ചു.

പൊതുപ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനോടൊപ്പം ഒട്ടേറെ ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ജില്ലയിലെ വ്യവസായങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. കുട്ടനാട് പാക്കേജ്, ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളജ്, ശ്രീവത്സം ഗ്രൂപ്പിന്റെ തട്ടിപ്പ്, ജലജാ സുരന്‍ വധം, ശരണ്യ പൊലീസ് നിയമന തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിലും പാര്‍ട്ടി ശക്തമായഇടപെടലാണ് നടത്തിയത്. തോമസ് ചാണ്ടി വിഷയത്തിലും സി പി ഐ ജില്ലാ കൗണ്‍സില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തി. ടി വി തോമസിന്റെ നാല്‍പ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പാര്‍ട്ടി സംഘടിപ്പിച്ച വികസന സെമിനാര്‍ ഒട്ടേറെ വിഷയം ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Read more topics: Alappuzha, cpi,
English summary
cpi's asses that party members have increased in Alappuzha
topbanner

More News from this section

Subscribe by Email