Saturday May 25th, 2019 - 1:35:pm
topbanner
topbanner

കോട്ടയം ; അറുപറ ദമ്പതികളെ കാണാതായിട്ട് ഒന്നര വര്‍ഷം : സി.ബി.ഐ വരുമെന്ന കാര്യത്തിലും തീരുമാനമായില്ല

princy
കോട്ടയം ; അറുപറ ദമ്പതികളെ കാണാതായിട്ട് ഒന്നര വര്‍ഷം : സി.ബി.ഐ വരുമെന്ന കാര്യത്തിലും തീരുമാനമായില്ല

കോട്ടയം:അറുപറയില്‍ ദമ്പതികളെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇതുവരെ തീര്‍പ്പായില്ല. ദമ്പതികളെ കാണാതായിട്ട് ഒന്നര വര്‍ഷം പിന്നിടുന്നു. നിരവധി തവണ കേസ് കോടതി പരിഗണിച്ചെങ്കിലും സിബിഐ അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടായിട്ടില്ല. കേസ് ഇതുവരെ പരിഗണിച്ച ഹൈക്കോടതി ജഡ്ജി സുനില്‍ തോമസ് മാറി. പുതിയ ജഡ്ജി കേസ് ഫയല്‍ പഠിച്ച ശേഷമേ പരിഗണിക്കുകയുള്ളു. ഇതോടെ ഇനി കേസ് പരിഗണിക്കുന്നത് 2019ലായിരിക്കും.

പോലീസിന്റെ കേസ് ഡയറി ഫയലും അന്വേഷണ റിപ്പോര്‍ട്ടുമൊക്കെ പലതവണ കോടതി ആവശ്യപ്പെടുകയും പോലീസ് നല്കുകയും ചെയ്തു. എന്നിട്ടും അന്വേഷണം സിബിഐക്ക് വിടുന്ന കാര്യത്തില്‍ ഉത്തരവുണ്ടായില്ല.അതേ സമയം ഇപ്പോള്‍ കേസ് അന്വേഷണം മന്ദഗതിയിലായി. ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച് ഒരു തുമ്പും കിട്ടാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിനു വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ദമ്പതികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് സിബിഐയെ ഏല്‍പിക്കണമെന്ന ആവശ്യവുമായി കാണാതായ ഹാഷിന്റെ പിതാവ് അഭിഭാഷകന്‍ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന ഹൈക്കോടതിയെ സമീപിച്ചത്. അക്കാര്യത്തിലും അനിശ്ചിതത്വം നേരിടുകയാണ്.

2017 ഏപ്രില്‍ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. കാണാതായ രാത്രിയില്‍ ഒന്‍പത് മണിയോടെ ഭക്ഷണം വാങ്ങാനായി കോട്ടയം ടൗണിലേക്ക് പോയതാണ് ദമ്പതികള്‍. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പുതിയ കാറിലാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എല്ലാസന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുമ്പും ലഭിച്ചില്ല. കോട്ടയം അടക്കം കേരളത്തിലെ എല്ലാ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒരു സൂചന പോലും ലഭിച്ചിച്ചിരുന്നില്ല.

Read more topics: kottayam, Arupara, couple, missing
English summary
couple missing case in Arupara
topbanner

More News from this section

Subscribe by Email