Thursday December 13th, 2018 - 12:54:am
topbanner

കണ്ണൂർ ജില്ലയിലെ ഏറ്റവും മുതിർന്ന കോൺഗ്രസുകാരിക്ക് മഹിളാ കോൺഗ്രസിന്റെ ആദരം

NewsDesk
കണ്ണൂർ ജില്ലയിലെ ഏറ്റവും മുതിർന്ന കോൺഗ്രസുകാരിക്ക് മഹിളാ കോൺഗ്രസിന്റെ ആദരം

തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും മുതിർന്ന കോൺഗ്രസുകാരിക്ക് മഹിളാ കോൺഗ്രസിന്റെ ആദരം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആദരം സംഘടിപ്പിച്ചത്. മോറാഴയിലെ ഒ വി നാണിക്കുട്ടിയമ്മയെയാണ് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

88 കാരിയായ ഇവർ സിപിഎം കേന്ദ്രമായ മോറാഴയിലെ ഏക കോൺഗ്രസ് നേതാവായിരുന്നു. ദീർഘകാലം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്ന നാണിക്കുട്ടിയമ്മ വാർധക്യ സഹജമായ അസുഖം മൂലം ഏതാനും നാളുകളായി കിടപ്പിലാണ്. അതിനാൽ വീട്ടിലെത്തിയാണ് ആദരം നൽകിയത്.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് ഉപഹാരം നൽകി. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകരൻ, പി പി വത്സല, കുഞ്ഞമ്മ തോമസ്, കെ നിഷ, ദീപ രഞ്ജിത്ത്, വി സതി, സാറാമ്മ തോമസ്, പി വി രാജമണി, കെ റഷീദ, പി എം പ്രേംകുമാർ, കെ പി ആദംകുട്ടി, എ എൻ ആന്തൂരാൻ എന്നിവർ സംബന്ധിച്ചു.

Read more topics: congress, kannur, old women,
English summary
congress, kannu,r old women,
topbanner

More News from this section

Subscribe by Email