Wednesday November 14th, 2018 - 9:05:pm
topbanner

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു

akhila
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു

കോട്ടയം: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്വദേശിക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. ഈരാറ്റുപേട്ട സ്വദേശി റോജിന്‍ ടോം എന്നയാള്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ ലൈന്‍ വഴിയുള്ള തട്ടിപ്പാണിതെന്ന് പോലീസ് പറഞ്ഞു.

മഹാരാഷ്ട്ര സ്വദേശി രഘുവീര്‍സിംഗ് എന്നയാള്‍ക്കെതിരേയാണ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യം രഘുവീര്‍സിംഗ് ഓണ്‍ ലൈനില്‍ നല്കിയിരുന്നു. ഇതു കണ്ട് ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടിലേക്ക് 35000 രൂപ അയ്ക്കാന്‍ നിര്‍ദേശം നല്കി. ഇതുപ്രകാരം പണം അക്കൗണ്ടിലേക്ക് നിക്ഷിപിച്ചെങ്കിലും ജോലി കിട്ടിയില്ല. തുടര്‍ന്ന് ബന്ധപ്പെട്ടപ്പോഴാണ് പണം നല്കാന്‍ നിര്‍ദേശിച്ചയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും തട്ടിപ്പാണെന്നും മനസിലാക്കിയത്. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.

Read more topics: complaint, lodged, job
English summary
complaint lodged by offering a job
topbanner

More News from this section

Subscribe by Email