Monday June 1st, 2020 - 12:24:am

സി.പി.എം വിമുക്ത ഭടന്റെ സ്ഥലം കയ്യേറിയതായി പരാതി

rajani v
സി.പി.എം വിമുക്ത ഭടന്റെ സ്ഥലം കയ്യേറിയതായി പരാതി

ആലപ്പുഴ: വിമുക്ത ഭടന്റെ സ്ഥലം സി.പി.എമ്മിന്റെ പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിലേക്കുള്ള വഴിയുടെ വീതി വര്‍ധിപ്പിക്കുന്നതിനായി കൈയേറിയതായി പരാതി. ചെങ്ങന്നൂര്‍ വെണ്‍മണി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോടുകുളഞ്ഞിക്കരോട് അരീക്കുഴി മേലത്തേതില്‍ കെ. വര്‍ഗീസാണ് സിപിഎം നിയന്ത്രണത്തിലുള്ള കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലാ പഞ്ചായത്ത് അംഗം ജെബിന്‍ പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ 200 ഓളം വരുന്ന സംഘം കഴിഞ്ഞ 31നു രാത്രിയോടെ അതിക്രമിച്ചുകടന്ന് തന്റെ ഉടമസ്ഥതയിലുള്ള വസ്തു 41 മീറ്റര്‍നീളത്തിലും രണ്ടുമീറ്റര്‍ വീതിയിലും കൈയേറി നിലവിലുണ്ടായിരുന്ന വഴിയോടു ചേര്‍ക്കുകയായിരുന്നുവെന്നാണ് വര്‍ഗീസ് പറയുന്നത്. ജെസിബി ഉപയോഗിച്ചായിരുന്നു വസ്തു കൈയേറിയത്.

സ്ഥലത്തുണ്ടായിരുന്ന തെങ്ങ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ സംഘം നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. തന്നെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയശേഷമായിരുുന്നു കൈയേറ്റമെന്നും വര്‍ഗീസ് പറഞ്ഞു. സംഭവം സംബന്ധിച്ചു വെണ്‍മണി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതിന് സമീപത്തുള്ള തന്റെ വസ്തുവിലേക്കുള്ള വഴി സംബന്ധിച്ച് സൊസൈറ്റി പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകുകയും ഇതുസംബന്ധിച്ച് പരാതി നല്‍കിയതിന്റെ വിരോധത്താലാണ് വസ്തു കൈയേറി വഴി വീതി കൂട്ടിയതെന്നും വര്‍ഗീസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

അതേസമയം സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് ജിലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ ജെബിന്‍ പി. വര്‍ഗീസ് പ്രതികരിച്ചു. അരീക്കുഴി കോമന്‍കുളങ്ങര പാടശേഖരം വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിനായി 55 ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ചിട്ടുള്ളതാണ്.

ഈ റോഡ് ചെന്നുചേരുന്നത് കോമന്‍കുളങ്ങര പാടശേഖരത്താണ്. കര്‍ഷകരുടേയും നാട്ടുകാരുടേയും ആവശ്യം മുന്‍നിര്‍ത്തിയാണ് റോഡിന്റെ നിര്‍മാണമാരംഭിച്ചത്. റോഡിലേക്കുള്ള അനധികൃത കൈയേറ്റങ്ങള്‍ മാത്രമാണ് നീക്കംചെയ്തതെന്നും ജെബിന്‍ പറഞ്ഞു.

 

Read more topics: complaint, aganist, cpm, land issue
English summary
complaint aganist cpm land issue
topbanner

More News from this section

Subscribe by Email