Wednesday April 24th, 2019 - 1:42:am
topbanner
topbanner

കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേയ്ക്ക് വിളിക്കാം

BI
 കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേയ്ക്ക് വിളിക്കാം

വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നുമുള്ള കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ നല്‍കാം.

മലപ്പുറം ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതി പരിഹാര നമ്പരുകളായജില്ലാ കണ്‍ട്രോള്‍ റൂം(04832734857), മലപ്പുറം ഡിവിഷന്‍ 918812795125, എടപ്പാള്‍ ഡിവിഷന്‍ 918812795124 തുടങ്ങിയ നമ്പറുകളില്‍ കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ അറിയിക്കാം. 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്‌സാപ്പ് വഴിയും സംസ്ഥാനത്തെ എവിടെ നിന്നുള്ള പരാതികള്‍ നല്‍കാം. വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in സന്ദര്‍ശിച്ച് ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

 

Read more topics: water authority, kerala
English summary
complaint about drinking water inform water authority
topbanner

More News from this section

Subscribe by Email