Monday November 19th, 2018 - 12:53:pm
topbanner

കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമ്മയുടെ പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

fasila
കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമ്മയുടെ പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പാലക്കാട്: ആലത്തൂര്‍ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.എസ്.സി. വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കുന്ന വിവരങ്ങള്‍ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

പെണ്‍കുട്ടിയുടെ അമ്മ പുതുപ്പരിയാരം സ്വദേശിനി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. മകളുടെ കൈയക്ഷരത്തിലുള്ള ആത്മഹത്യാ കുറിപ്പില്‍ കാരണക്കാരായി പറഞ്ഞിട്ടുള്ളവരെ അറസ്റ്റ് ചെയ്തില്ലെന്നാണ് പരാതി. മരണം ആത്മഹത്യ തന്നെയാണെന്ന് ഹേമാംബിക നഗര്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്. പരാതിക്കാരിക്ക് ആക്ഷേപമുണ്ടെങ്കില്‍ തെളിവുകള്‍ സഹിതം 15 ദിവസത്തിനകം ജില്ലാ പോലീസ് മേധാവിയെ ബോധ്യപ്പെടുത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

Read more topics: palakkad, college student, suicide
English summary
college student's suicide: Human Rights Commission has demanded that complaint of mother be investigated
topbanner

More News from this section

Subscribe by Email