Monday November 12th, 2018 - 11:32:pm
topbanner

കരിക്കിന്‍ തൊണ്ട് പൊടിച്ച് വളമാക്കാവുന്ന യന്ത്രം വിപണിയിലേക്ക്

suvitha
കരിക്കിന്‍ തൊണ്ട് പൊടിച്ച് വളമാക്കാവുന്ന യന്ത്രം വിപണിയിലേക്ക്

ആലപ്പുഴ: കരിക്ക് കഴിച്ചു കഴിയുമ്പോള്‍ തൊണ്ട് വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ. ഈ തൊണ്ടില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെറ്റുപെരുകുന്നത് മറ്റൊരു തലവേദന! ഇത്തരം വിഷയങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന 'യന്ത്രം' വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴയിലെ കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറി. 

കരിക്കിന്‍തൊണ്ട് പൊടിച്ച് ചകിരിച്ചോറ്, വളം, ചെറിയ ചകിരിനാര് (കുട്ടിഫൈബര്‍) എന്നിവ നിര്‍മ്മിക്കാന്‍ കഴിയുന്ന യന്ത്രമാണ് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. ആദ്യ യന്ത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നാലു ലക്ഷമാണ് വിലയിട്ടിരിക്കുന്നത്. സംസ്ഥാന ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് യന്ത്രം വിപണിയിലിറക്കാനാണ് ഫാക്ടറി അധികൃതര്‍ ആലോചിക്കുന്നത്. മുഴുവന്‍ നഗരസഭകളേക്കൊണ്ടും യന്ത്രം വാങ്ങിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കും.

മണ്ഡലകാലത്ത് പമ്പയില്‍ ലക്ഷക്കണക്കിന് കരിക്കാണ് ചെലവാകുന്നത്. ഇവയുടെ തൊണ്ട് മലപോലെ കൂട്ടി അടുക്കി വച്ചശേഷം പിന്നീട് നീക്കം ചെയ്യുകയാണ് പതിവ്. ഈ പ്രശ്‌നത്തിനും പുതിയ യന്ത്രത്തിലൂടെ പരിഹാരം കാണാനാവും. പാതയോരങ്ങളിലെ കരിക്കു കച്ചവടക്കാര്‍ക്കും കരിക്കിന്‍തൊണ്ട് ഒഴിയാബാധയാണ്.

ഉണക്കിയ ശേഷം കത്തിക്കാനായി ഈ തൊണ്ട് കൊണ്ടുപോകുന്നവരുണ്ട്. നഗരസഭകള്‍ യന്ത്രം സ്ഥാപിച്ചാല്‍ തൊണ്ട് ശേഖരിച്ച് വളമാക്കിയും മറ്റും വരുമാനമുണ്ടാക്കാനാവുമെന്ന് ഫാക്ടറി ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ് പറഞ്ഞു. കയര്‍ പിരിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഉതകുന്ന മെഷീനുകളും ഫാക്ടറിയില്‍ തയ്യാറായിക്കഴിഞ്ഞു.

റാട്ട് ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ ചകിരി പിരിക്കുന്നത് അധികം വൈകാതെ ചരിത്രമാവും. ചകിരി ഇട്ടുകൊടുത്താല്‍ കയര്‍ പുറത്തേക്കുവരുന്ന ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ വില്പനയ്ക്ക് തയ്യാറായി. വില 1.45 ലക്ഷം. സബ്‌സിഡി ലഭ്യമാണ്.

യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഇന്ന്

കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ നിര്‍മ്മിച്ച പുതിയ രണ്ട് യന്ത്രങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഫാക്ടറി അങ്കണത്തില്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പ്രതിദിനം 8000, 30000 തൊണ്ട് ചകിരിയാക്കാന്‍ കഴിയുന്ന യന്ത്രങ്ങളാണ് വിപണിയിലിറക്കുന്നത്.

8000 തൊണ്ട് ചകിരിയാക്കുന്ന യന്ത്രത്തിന് 7.5 ലക്ഷവും രണ്ടാമത്തേതിന് 26.5 ലക്ഷവുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. 50 ശതമാനം സബ്‌സിഡി ലഭിക്കും. വിവിധ ആട്ടോമാറ്റിക്, സെമി ആട്ടോമാറ്റിക് ലൂമുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരനും ചകിരിയിലും ചകരിച്ചോറിലും നിന്ന് പൂന്തോട്ട അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കുന്ന യന്ത്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമനും നിര്‍വ്വഹിക്കും.

കെ.സി. വേണുഗോപാല്‍ എം.പി, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. ഫാക്ടറി ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ് സ്വാഗതവും എം.ഡി പി.വി. ശശീന്ദ്രന്‍ നന്ദിയും പറയും.

 

 

English summary
introduce the mechine: the cocunut shell used for the fertilizer
topbanner

More News from this section

Subscribe by Email