topbanner
Saturday September 23rd, 2017 - 2:38:pm
topbanner

കോച്ച് ഫാക്ടറി കടത്തിക്കൊണ്ട് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കണം: പി കരുണാകരൻ എംപി

suvitha
കോച്ച് ഫാക്ടറി കടത്തിക്കൊണ്ട് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കണം: പി കരുണാകരൻ എംപി

കാസർകോട്: പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും നൽകിയ നിവേദനത്തിൽ പി കരുണാകരൻ എംപി ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ചതാണ് പാലക്കാട് കോച്ച് ഫാക്ടറി. പാലക്കാടിനെ വെട്ടിമുറിച്ച് സേലം ഡിവിഷൻ തുടങ്ങുന്നതിന്റെ ഭാഗമായി കോച്ച് ഫാക്ടറിയും സ്ഥലംമാറ്റി കൊണ്ടുപോകാൻ നീക്കമുണ്ടായിരുന്നു.

ഇതിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമുയർന്നിരുന്നു. തമിഴ്നാടിന്റെ സമ്മർദത്തിന് വഴങ്ങിയാണ് റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നടപടി തുടങ്ങിയത്. അന്ന് റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവുമായി നടത്തിയ ചർച്ചയിൽ പാലക്കാട് കോച്ച് ഫാക്ടറിയും ആലപ്പുഴ വാഗൺ ഫാക്ടറിയും കേരളത്തിന് അനുവദിച്ച മറ്റ് പദ്ധതികളും നടപ്പാക്കുമെന്ന് ലാലുപ്രസാദ് യാദവ് ഉറപ്പുനൽകിയിരുന്നു. കോച്ച് ഫാക്ടറി കേരളത്തിന് അനുവദിക്കാനുള്ള ചർച്ചയിൽ സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ സജീവമായി പങ്കെടുത്തിരുന്നു. ഇൗ പദ്ധതികൾക്കാവശ്യമായ സ്ഥലം സംസ്ഥാനം നൽകിയിരുന്നു.

പാലക്കാടിനൊപ്പം അനുവദിച്ച റായ്ബറേലിയിൽ കോച്ച് ഫാക്ടറി പ്രവർത്തനം തുടങ്ങി. മാത്രമല്ല, അത് റെയിൽവേയുടെ സ്വന്തം സംരംഭവുമാണ്. പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തതോടെ നടത്താനാണ് ആലോചിച്ചത്. ഇതിനെ തുടർന്നാണ് കോച്ച് ഫാക്ടറി നിർമാണം അനിശ്ചിതത്വത്തിലായത്. കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഫാക്ടറിക്ക് ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് സംസ്ഥാന സർക്കാരും എം ബി രാജേഷ് എംപിയും അറിയിച്ചതാണ്. എന്നിട്ടും കോച്ച് ഫാക്ടറി മാറ്റാനുള്ള തീരുമാനത്തിലാണ് റെയിൽവേ. ഇത് തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്ന് പി കരുണാകരൻ എംപി അഭ്യർഥിച്ചു.

Read more topics: kasargod, coach Factory, decision,
English summary
The decision to go back to Coach Factory is to review: P Karunakaran MP
topbanner topbanner

More News from this section

Subscribe by Email