Friday September 21st, 2018 - 12:03:am
topbanner
Breaking News

ശുചിത്വ സാഗരം പദ്ധതി: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അവലോകനം നടത്തി

suvitha
ശുചിത്വ സാഗരം പദ്ധതി: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അവലോകനം നടത്തി

കൊല്ലം: സമുദ്ര ശുചീകരണത്തിനായി ആവിഷ്‌കരിച്ച ശുചിത്വ സാഗരം പദ്ധതിയുടെ ആദ്യഘട്ടത്തിന് ആഗസ്റ്റ് അഞ്ചിന് തുടക്കമാകും. ദേശീയ തലത്തില്‍ തന്നെ ആദ്യ സംരംഭമായ പദ്ധതി കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലാണ് തുടങ്ങുക. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളിലേക്കും വ്യാപിപ്പിക്കും. കടലില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടുകള്‍ അജൈവ മാലിന്യങ്ങളുടെ ശേഖരവുമായിട്ടാകും അന്നേ ദിവസം തീരത്ത് എത്തുന്നത്. പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ശക്തികുളങ്ങര ഹാര്‍ബറില്‍ നടന്ന യോഗത്തില്‍ അവലോകനം ചെയ്തു.

സജീവമായി മത്സ്യബന്ധനം നടത്തുന്ന ആയിരത്തോളം ബോട്ടുകള്‍ക്ക് മാലിന്യ ശേഖരണത്തിനായി രണ്ടു വീതം ക്യാരിബാഗുകള്‍ നല്‍കും. തീരത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നതിന് അഞ്ചു പേരടങ്ങുന്ന മൂന്ന് സാഫ് യൂണിറ്റുകള്‍ക്ക് രൂപം നല്‍കും. ഈ ടീമിന് ആഗസ്റ്റ് ഒന്നു മുതല്‍ ജില്ലാ ശുചിത്വ മിഷന്‍ പരിശീലനം നല്‍കും. മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമാണ് പരിശീലനം.
നീണ്ടകര ഹാര്‍ബറില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിന് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കും. ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ശുചിത്വമിഷന്‍ അടിയന്തരമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് കൈമാറും. ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തി.

തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഷ്രെഡിംഗ് ചെയ്ത പ്ലാസ്റ്റിക് ഉപയോഗിക്കും. ഷ്രെഡിംഗ് യൂണിറ്റ് അടക്കമുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയുടെ സാങ്കേതിക വശങ്ങള്‍ ശുചിത്വമിഷന്‍ ചുമതലയില്‍ നിര്‍വഹിക്കും. അജൈവ മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് ഉച്ച കഴിഞ്ഞ് 2.30ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്ന ഹാര്‍ബറിലെ കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നടത്തും. അജൈവ മാലിന്യം ശേഖരിച്ചുവരുന്ന ബോട്ടുകളില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തൂക്കം രേഖപ്പെടുത്തും

. മാലിന്യ സംസ്‌കരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ബോട്ടുകള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ സാക്ഷ്യപത്രം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഉള്‍പ്പടെയുള്ള നടപടികളില്‍ സാക്ഷ്യപത്രം നേടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശുചിത്വ സാഗരം പദ്ധതി വിജയത്തിനായി ശുചിത്വമിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാഴ് വസ്തു വ്യാപാരികള്‍, ശേഖരിക്കുന്നവര്‍ എന്നിവരുടെ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു. പദ്ധതിയുടെ പ്രായോജകരായ ശുചിത്വ മിഷന്‍, ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, എം പി ഇ ഡി എ, സാഫ് തുടങ്ങിയവയുടെ പ്രതിനിധികള്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

English summary
shuthithwa sagaram project: Minister J Mercykimyamma reviewed the matter
topbanner

More News from this section

Subscribe by Email