Monday December 17th, 2018 - 3:25:pm
topbanner

ശുചീകരണം ദിനചര്യയാക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍

fasila
ശുചീകരണം ദിനചര്യയാക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: പകര്‍ച്ചവ്യാധി ഭീഷണികള്‍ നേരിടുന്നതിന് ശുചീകരണം എല്ലാവരും ഒരു ദിനചര്യയായി ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അപര്യാപ്തത. ഇത് പരിഹരിക്കുന്നതിന് ഏറ്റവും അടിയന്തരമായി ആവശ്യമുള്ളത് ഉറവിട മാലിന്യ സംസ്‌കരണമാണ്. വീടുകളിലെ മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്‌കരിക്കുവാന്‍ കഴിഞ്ഞാല്‍ അത് പൊതുസ്ഥലങ്ങളിലേക്ക് എത്തില്ല.

മാലിന്യ സംസ്‌കരണം ഒരു സന്ദേശമായി ഏറ്റെടുത്ത് എല്ലാവരും ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തണം. മാലിന്യ സംസ്‌കരണത്തോടൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയുള്ള പ്രവ ര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദര്‍ ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.

ജലസംരക്ഷണം, ശുചിത്വമാലിന്യ സംസ്‌കരണം, കൃഷി, ഗ്രീന്‍ പ്രോട്ടോക്കോള്‍, ഹരിതോത്സവം, ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിംഗ്, ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ശുചിത്വ മിഷന്‍ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ അജയ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

English summary
Cleaning should be done daily: Pathanamthitta collector
topbanner

More News from this section

Subscribe by Email