Sunday July 21st, 2019 - 12:18:pm
topbanner
topbanner

സി.ഐ.ടി.യു.ക്കാരുടെ ആക്രമണത്തില്‍ ഐ.എന്‍.ടി.യു.സി. യൂണിയനില്‍പ്പെട്ട മൂന്നു ചുമട്ടുതൊഴിലാളികള്‍ക്ക് പരുക്കേറ്റു

RA
സി.ഐ.ടി.യു.ക്കാരുടെ ആക്രമണത്തില്‍ ഐ.എന്‍.ടി.യു.സി. യൂണിയനില്‍പ്പെട്ട മൂന്നു ചുമട്ടുതൊഴിലാളികള്‍ക്ക് പരുക്കേറ്റു

പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ ചുമടിറക്കുന്നതിനിടെ സി.ഐ.ടി.യു.ക്കാരുടെ ആക്രമണത്തില്‍ ഐ.എന്‍.ടി.യു.സി. യൂണിയനില്‍പ്പെട്ട മൂന്നു ചുമട്ടുതൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൊടുന്തിരപ്പുള്ളി മാമ്പ്ര വീട്ടില്‍ ഭരതന്‍ (54), മാമ്പ്ര വീട്ടില്‍ രാമകൃഷ്ണന്‍ (57), മാമ്പ്ര വീട്ടില്‍ സുന്ദരന്‍ (60) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ പിരായിരി പഞ്ചായത്തില്‍പ്പെട്ട പ്രദേശത്താണ് അക്രമം.

പരുക്കേറ്റ തൊഴിലാളികള്‍ നേരത്തെ സി.ഐ.ടി.യു. യൂണിയനിലെ അംഗങ്ങളായിരുന്നു. ഇവരെല്ലാം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. കഴിഞ്ഞമാസം 22ന് സി.ഐ.ടി.യു. വിട്ട് ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്നു. സി.ഐ.ടി.യു. നേതാക്കള്‍ നോക്കുകൂലി വാങ്ങി തൊഴില്‍ നഷ്ടപ്പെടുത്തുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് സംഘടന മാറിയതെന്ന് പറയുന്നു.

11 പേരാണ് സി.ഐ.ടി.യു. വിട്ട് ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്നത്. പണിക്കിറങ്ങിയാല്‍ തല്ലുമെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നതിനാല്‍ കുറെ ദിവസം തൊഴിലില്‍നിന്ന് മാറി നിന്നതായും പറയുന്നു. അക്രമികള്‍ ഒളിവില്‍ പോയതായി പോലീസ് പറയുന്നു. പരുക്കേറ്റവരെ ഷാഫി പറമ്പില്‍ എം.എല്‍.എ. ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അക്രമികളെ പിടികൂടി പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു.

Read more topics: citu attack, three person, injuri
English summary
citu attack three person injuri
topbanner

More News from this section

Subscribe by Email