Saturday May 26th, 2018 - 9:50:am
topbanner

വെള്ളൂര്‍ പള്ളിയിലെ മോഷണം: പ്രതികളെ പിടിച്ചിട്ടും വ്യക്തതയില്ല

Mithun muyyam
വെള്ളൂര്‍ പള്ളിയിലെ മോഷണം: പ്രതികളെ പിടിച്ചിട്ടും വ്യക്തതയില്ല

കോട്ടയം: പെരുന്നാളിനിടെ  വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളി കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ പ്രതികളെ പിടികൂടിയെങ്കിലും ആശയക്കുഴപ്പം തുടരുന്നു. കഴിഞ്ഞ ജനുവരി രണ്ടിനു പുലര്‍ച്ചെയാണ് മോഷണം നടന്നത്. മണര്‍കാട് കുഴിപ്പുരയിടം ചിറയില്‍ ലുതീഷ് (പുല്‍ച്ചാടി23), കാരാപ്പുഴ വാഴയില്‍പുതുവീട്ടില്‍ ആദര്‍ശ് (ഉണ്ണി19) എന്നിവരെ പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ പിടിക്കപ്പെട്ട കാമാക്ഷി ബിജു (42) വിനെ ചോദ്യം ചെയ്തതോടെയാണ് വെള്ളൂര്‍ പള്ളിയിലെ മോഷണം നടത്തിയത് ബിജു പറഞ്ഞത്. ഇതോടെ ബിജുവിനെ  തിങ്കളാഴ്ച  പാമ്പാടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി പള്ളിയിലെത്തിച്ചു തെളിവെടുത്തു.

പാമ്പാടി വെള്ളൂര്‍ ഭാഗത്ത് മദ്യപിച്ചു അബോധാവസ്ഥയില്‍ വഴിയില്‍ കിടന്നിരുന്ന ലുതീഷ്, ആദര്‍ശ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണു ഇവരാണു മോഷണം നടത്തിയതെന്ന്  പറഞ്ഞിരുന്നത്. ഇവരല്ല മോഷണം നടത്തിയതെന്നും ഇവര്‍ എത്തുമ്പോള്‍ പള്ളി ഓഫീസ് തുറന്നുകിടക്കുകയായിരുന്നുവെന്നും ഇപ്പോൾ പറയുന്നു.

കഴിഞ്ഞ ജനുവരി രണ്ടിനു പുലര്‍ച്ചെ അഞ്ചിനു പ്രധാനശുശ്രൂഷകന്‍ പള്ളിയിലെത്തിയപ്പോഴാണു മോഷണവിവരം പുറത്തറിയുന്നത്. പള്ളി ഓഫീസിന്റെ താഴ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ട്രസ്റ്റിയുടെ മേശയുടെ അടുത്ത് സ്ഥാപിച്ച സേഫില്‍നിന്ന് ഒരു ലക്ഷത്തിനുതാഴെ രൂപ കവര്‍ന്നു. പെരുന്നാള്‍ പ്രമാണിച്ച് അത്യാവശ്യ ചെലവുകള്‍ക്ക് സൂക്ഷിച്ചിരുന്ന 85,515 രൂപയും ചാരിറ്റി ഫണ്ടായ 9,200 രൂപയും ഉള്‍പ്പെടുന്നു. പള്ളിയ്ക്കുള്ളിലെ രണ്ട് നേര്‍ച്ചപ്പെട്ടികളില്‍നിന്നായി 25,000 രൂപയ്ക്കു മുകളില്‍ പണം അപഹരിച്ചിരുന്നു. മോഷണം നടത്തിയത് കാമാക്ഷി ബിജുവാണെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. തുറന്നുകിടന്നിരുന്ന ഓഫീസില്‍ കയറി താക്കോല്‍ ഇരുന്ന പാത്രത്തില്‍ വെള്ളമൊഴിക്കുകയും സേഫിനകത്തെ സാധനസാമഗ്രികളിലും പ്രമാണങ്ങളിലും വെള്ളം ഒഴിക്കുകമാത്രമാണ് ലുതീഷും ആദര്‍ശും ചെയ്‌തെന്നാണ് ഇപ്പോഴത്തെ ആരോപണം. റിമാര്‍ഡിലായിരുന്ന പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്

Read more topics: kottayam, church, theft, case,
English summary
church theft: case not clear

More News from this section

Subscribe by Email