കോട്ടയം: കുട്ടിക്കുറ്റവാളികള്‍ ജില്ലയില്‍ പെരുകുന്നു. കഞ്ചാവ് കടത്തല്‍, വാഹനമോഷണം, സംഘം ചേര്‍ന്നുള്ള അടിപിടി, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിലാണു കുട്ടി കുറ്റവാളികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. ജില്ലയില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നതു പൊലീസിനു തലവേദനഉണ്ടാക്കുന്നുണ്ടെങ്കില്ലും ്പിടിയിലാകുന്നവരുടെ ഭാവിയ്ക്ക്ദോഷംമാക്കാതെയിരിക്കുവാന് പൊലിസ് വിട്ടവിഴച് ചെയ്യുന്നതുകൊണ്ടാണ് കുട്ടിക്കുറ്റവാളികള്‍ വിലസുന്നത്. നിയമവിരുദ്ധ കൃത്യങ്ങളിലേര്പ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ പെരുകുന്നതും ഇവര്‍ക്കെതിരെയുള്ള നിയമ നടപടി സ്വീകരിക്കുന്നതിലെ നൂലാമാലകളും പൊലീസിനു തലവേദനയാകുന്നുമുണ്ട്.
18 വയസിനു താഴെയുള്ള കുറ്റവാളികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണു ചട്ടം. ഇതിനുള്ള നടപടിക്രമങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും പല ഘട്ടങ്ങളിലും നീതിന്യായ വ്യവസ്ഥയേയും കുഴയ്ക്കുന്നു. കഴിഞ്ഞദിവസം ബൈക്കുകളും ഗ്യാസ് സിലണ്ടറുകളും മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഉഴവൂരീല്‍ രണ്ട് തവണ കഞ്ചാവുമായി പിടിയില്ലായതും, ബാങ്ക് ജിവനക്കാരന്റെ അപകടമരണത്തിനകാരണമായത് കുട്ടികളുടെ ഡ്രൈവിംഗ് ആണ്.
അതിരമ്പുഴപള്ളി പെരുനാളിനിടെ പള്ളി മൈതാനിയില്‍നിന്നും ബൈക്കു മോഷ്ടിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും പ്രതിയായിരുന്നു. സമൂഹത്തിനു വെല്ലുവിളിയുണര്‍ത്തുന്ന ഇത്തരം കുട്ടികളുടെ വഴി തെറ്റലിനു വഴിയൊരുക്കുന്നതില്‍ കുടുംബാന്തരീക്ഷം മുതല്‍ മാറിയ ചിന്തകള്‍ വരെ കാരണമാകുന്നതായാണു പൊലീസ് പറയുന്നത്.
വിവാദ സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തിരുമല ക്ഷേത്രത്തിൽ [വീഡിയോ]
വ്യക്തിനിയമം; കമാല്‍ പാഷ ഇസ്ലാമിനെയും സ്ത്രീകളെയും അപമാനിക്കുന്നെന്ന് കാന്തപുരം
ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍