Sunday November 18th, 2018 - 8:09:am
topbanner

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി : തൃശ്ശൂർ ജില്ലയിൽ സെപ്തംബർ 10 മുതൽ 15 വരെ വിഭവസമാഹരണം

princy
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി : തൃശ്ശൂർ   ജില്ലയിൽ സെപ്തംബർ  10 മുതൽ 15 വരെ വിഭവസമാഹരണം

തൃശ്ശൂർ: പ്രളയക്കെടുതിമൂലം ദുരിതത്തിലായ തൃശ്ശൂർ ജില്ലയെ പുനർ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സെപ്തംബർ 10 മുതൽ 15 വരെ ജില്ലയിൽ വിഭവ സമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിലേക്കുള്ള ഫണ്ട് സമാഹരണ അവലോകന യോഗം തീരുമാനിച്ചു. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ്മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ സെപ്തംബർ 13, 15 തിയ്യതികളിൽ വിഭവ സമാഹരണം സ്വീകരിക്കും.

യൂണിവേഴ്സിറ്റി, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ ഉൾപ്പെടയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സെപ്തംബർ 11 ന് നേരത്തെ നിശ്ചയിച്ചതു പ്രകാരം ഫണ്ടുകൾ സ്വീകരിക്കും. ധനസമാഹാരത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് വിഭവ സമാഹരണം നടത്തുക. പ്രളയക്കെടുതി രൂക്ഷമാവാത്ത പ്രദേശങ്ങളിൽ നിന്ന് പഞ്ചായത്ത് തലത്തിൽ വിവരം ശേഖരിച്ച് വിഭവസമാഹരണം നടത്തും. ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ മാത്രമേ വിഭവ സമാഹാരമായി സ്വീകരിക്കുകയുള്ളുവെന്നും മന്ത്രിമാർ അറിയിച്ചു.

വിഭവ സമാഹരണത്തിന് ഒാരോ വകുപ്പിന്റെയും മേധാവികളിൽ നിന്ന് സാധ്യതകൾ ആരായും. അതുപ്രകാരം എല്ലാ സ്രോതസ്സുകളും പ്രയോജനപ്പെടുത്തും. സംഭാവന ചെയ്യാൻ താത്പര്യമുള്ളവരെ പട്ടികയിൽ പെടുത്തി വിഭവസമാഹരണം നടത്താനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാകളക്ടർ ടി.വി.അനുപമ അറിയിച്ചു. ജനപ്രതിനിധികളുടെ സഹകരണവും ഇത്തരം കാര്യങ്ങളിൽ നല്ലതുപോലെ ഉണ്ടാവണമെന്നും പ്രളയം ബാധിക്കാത്തവരിൽ നിന്ന് ഫണ്ടുകൾ സ്വീകരിക്കണമെന്നും എല്ലാവരേയും ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കാളികളാക്കണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.

സെപ്‌റ്റംബർ 13, 15 തിയ്യതികളിൽ താലൂക്ക് ഒാഫീസുകളിൽ മന്ത്രിമാർ നേരിട്ട് വിഭവ സമാഹരണം നടത്തും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയത്താണിത് നടത്തുക. എല്ലാ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഇതിൽ പങ്കെടുപ്പിക്കും. 13 ന് ഫണ്ടുകൾ സ്വീകരിച്ചു കഴിഞ്ഞാലും അതത് താലൂക്കുകളിൽ വിഭവസമാഹരണം നടത്തേണ്ടതിന്റെ വിലയിരുത്തൽ ഒാരോ ദിവസവും നടത്തണം. തുടർന്ന് 15 ന് തന്നെ ഇത്തരത്തിൽ ലഭ്യമാകാവുന്ന വിഭവ സമാഹരണവും സ്വീകരിക്കണം.

പഞ്ചായത്തുകൾ 2018-19 കാലയളവിലെ തനതുഫണ്ട്, പ്ലാനിങ് ഫണ്ട് എന്നിവ പ്രളയക്കെടുതി സഹായത്തിനും പുനർ നിർമ്മാണത്തിനും മുൻഗണന നൽകി പുനർ ആസൂത്രണം ചെയ്യണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. എല്ലാ ഗ്രാമങ്ങളിലും പുനർ നിർമ്മാണ ആസൂത്രണം ഉണ്ടാകണം. അടുത്ത ഡി.പി.സി യോഗത്തിൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിക്കും. വാർഡ് തിരിച്ച് പുനർ നിർമ്മാണ തുക കണ്ടെത്തണം. പഞ്ചായത്തു തലത്തിൽ ആസൂത്രണ പുനർ ക്രമീകരണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.

English summary
Chief Minister's Disaster Relief Fund: A resource mobilization from September 10 to 15 in Thrissur district
topbanner

More News from this section

Subscribe by Email