Wednesday November 21st, 2018 - 1:29:pm
topbanner

ചേലക്കര സെന്റ് ജോര്‍ജ് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തുറന്നു നല്‍കി

fasila
ചേലക്കര സെന്റ് ജോര്‍ജ് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തുറന്നു നല്‍കി

തൃശൂര്‍: ഒന്നര മാസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ക്ക് ആരാധന നടത്താനായി. റവന്യൂ, പോലീസ് അധികൃതരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് പള്ളി തുറന്ന് നല്‍കിയത്. വികാരി ഫാ. കെ.പി. ഐസക്ക് കുര്‍ബാന നടത്തി.

സഭയുടെ 1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികള്‍ക്കെല്ലാം മാതൃസഭയിലേക്ക് കടന്നുവരാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശ തര്‍ക്കത്തെ തുടര്‍ന്ന് റിസീവര്‍ ഭരണത്തിലിരിക്കുന്ന ചേലക്കര പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വിധിച്ചുകൊണ്ട് എറണാകുളം ജില്ലാ കോടതിയില്‍നിന്നും ഉത്തരവായിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധിയാണെന്നാരോപിച്ച് യാക്കോബായ വിഭാഗം പ്രതിഷേധവുമായി എല്ലാ ആഴ്ചയിലും പള്ളിയുടെ ഗെയ്റ്റില്‍ തടസമായി നിന്നതോടെ അധികൃതര്‍ക്ക് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തുറന്ന് കൊടുക്കാനായില്ല.

ഇതിനിടെ യാക്കോബായ വിഭാഗം വിശ്വാസിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് വൈദികന്‍ സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നതു ഓര്‍ത്തഡോക്‌സ് വിഭാഗം തടസവാദം ഉന്നയിക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. സംഭവത്തില്‍ ഇരു വിഭാഗത്തിലുംപെട്ട 45 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ വഴിയൊരുക്കിയത്.

 

English summary
chelakkara St. George Church opened for Orthodox community
topbanner

More News from this section

Subscribe by Email