Friday February 22nd, 2019 - 8:00:am
topbanner

കാഞ്ഞിരപ്പള്ളിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍

NewsDesk
കാഞ്ഞിരപ്പള്ളിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍

കാഞ്ഞിരപ്പള്ളി: ടൗണിലെ ഒരു പ്രമുഖ ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് സ്ഥിരമായി ചീട്ടുകളി കേന്ദ്രം നടത്തിവന്ന മാഫിയ സംഘത്തെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘം ചീട്ടുകളി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു വരുകയായിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് കേന്ദ്രം റെയ്ഡ്‌ചെയ്യുകയും 9 പേരെ പിടികൂടുകയും ചെയ്തു. ലക്ഷക്കണക്കിന് രുപയും ഇതില്‍നിന്നും കണ്ടെടുത്തു. എന്നാല്‍ അറസ്റ്റ്‌ചെയ്ത രണ്ടുപേരെ രാഷ്ട്രീയ സമര്‍ദ്ദം മൂലം പോലീസ് കേസില്‍ നിന്നും ഒഴിവാക്കിയതായി ആരോപണമുണ്ട്.

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തലവന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള രണ്ടു പ്രമുഖ ഭരണകക്ഷി നേതാക്കളെയാണ് രാഷ്ട്രീയ സമര്‍ദ്ദംമൂലം പോലീസ് കേസില്‍നിന്നും ഒഴിവാക്കിയത്.

എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇവര്‍ക്കതിരെയും ഇവരെല്ലാം കേസില്‍ നിന്നും ഒഴിവാക്കാന്‍ സഹായിച്ച നേതാക്കള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗംപാര്‍ട്ടി അണികള്‍.

Viral News

Read more topics: kanjirappally, arrest,
English summary
cheettukali sangham arrested in Kanjirapally
topbanner

More News from this section

Subscribe by Email