Thursday November 15th, 2018 - 4:00:pm
topbanner

വിവാഹ വാഗ്ദാനം നല്‍കി പീഡനം: സ്വകാര്യ ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍

NewsDesk
വിവാഹ വാഗ്ദാനം നല്‍കി പീഡനം: സ്വകാര്യ ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളത്ത് വിവാഹ വാഗ്ദാനം നല്‍കി പ്ലസ്ടു വിദ്യാര്‍ഥിനിയായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടപ്പടി ഇരിങ്ങപ്പുറം പോലിയത്ത് വീട്ടില്‍ സുധീഷി(35) നെയാണ് കുന്നംകുളം എ.സി.പി. പി. വിശ്വംഭരന്‍ അറസ്റ്റ് ചെയ്തത്.

ഈ പെണ്‍കുട്ടിയുമായുള്ള ബന്ധം ഒളിപ്പിച്ച് വച്ച് സുധീഷ് മൂന്നുദിവസം മുമ്പ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി കുന്നംകുളം എ.സി.പി ക്ക് പരാതി നല്‍കിയത്.

ജനുവരിയില്‍ ചാട്ടുകുളത്ത് വാടകവീട്ടില്‍ വച്ചാണ് സുധീഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ സ്വാധീനിച്ച് അഞ്ച് പവന്‍ ആഭരണങ്ങളും 30,000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി പീഡന വകുപ്പ് പ്രകാരവുമാണ് സുധീഷിനെതിരെ കേസെടുത്തിട്ടുള്ളത്.

Read more topics: thrissure, bus driver, arrest,
English summary
promises of marriage cheating case thrissure bus driver arrest
topbanner

More News from this section

Subscribe by Email