topbanner
Wednesday February 21st, 2018 - 2:33:pm
topbanner
Breaking News

ചക്കിട്ടപ്പാറയെ ജലസുഭിക്ഷമാക്കാൻ വാൽക്കണ്ണാടിക്കുളം ഒരുങ്ങുന്നു

suvitha
ചക്കിട്ടപ്പാറയെ ജലസുഭിക്ഷമാക്കാൻ വാൽക്കണ്ണാടിക്കുളം ഒരുങ്ങുന്നു

കണ്ണൂർ: വിശ്വവിഖ്യാതമായ ആറൻമുള കണ്ണാടിയുടെ മാതൃകയിൽ ഭീമൻ വാൽക്കുളം ഒരുങ്ങുകയാണ് ചട്ടുകപ്പാറയിലെ ആരൂഢം കാംപസിൽ. വലിയ കൽവെട്ടുകുഴിയിൽ വലിപ്പമേറിയ ചെത്തുകല്ലുകൾ കൊണ്ട് കെട്ടിയാണ് മനോഹരമായ കുളം നിർമിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന കാംപയിന്റെ മാതൃകാപദ്ധതികളിലൊന്നായ ഇൗ കുളത്തിന് 40 മീറ്റർ നീളവും 28 മീറ്റർ വീതിയും ആറു മീറ്റർ ആഴവുമുണ്ട്.

ആളുകൾക്ക് കുളത്തിലേക്ക് നടന്നിറങ്ങാനുള്ള പടികളാണ് വാലിന്റെ മാതൃകയിൽ പണികഴിപ്പിക്കുക. നിർമാണം പൂർത്തിയാവുന്നതോടെ 50 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാനാവുന്ന കുളത്തിന്റെ നിർമാണം പകുതിയോളം പിന്നിട്ടുകഴിഞ്ഞു. നിലവിൽ കുളത്തിന്റെ മൂന്നിലൊന്ന് ഭാഗത്ത് വെള്ളമുണ്ട്. ചുറ്റുപാടും പെയ്യുന്ന മഴ വെള്ളത്തെ കുളത്തിലേക്കെത്തിച്ച് മഴ തീരുന്നതോടെ പരമാവധി മഴവെള്ളം ഇതിൽ സംഭരിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പ്രദേശത്തിന്റെ ഭൂഗർഭജല നിരപ്പ് വലിയൊരളവോളം ഉയർത്തിക്കൊണ്ടുവരാൻ ഇൗ ഭീമൻ കുളത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ചക്കിട്ടപ്പാറ പ്രദേശത്തിന്റെ എെശ്വര്യമായി, ജലസംരക്ഷണത്തിന്റെ കണ്ണാടിയായി ഇൗ കുളം മാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം വാൽക്കുളത്തിന്റെ ചെറുമാതൃകകൾ ഒാരോ വീട്ടിലുമുണ്ടാക്കിയാൽ അഴകിനൊപ്പം ജലവും പ്രദാനം ചെയ്യാൻ അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
chakkittappara: ready to valakkannadikkulam
topbanner

More News from this section

Subscribe by Email