Tuesday November 20th, 2018 - 5:09:pm
topbanner

കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈംഗിക അതിക്രമം; 7 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

NewsDesk
കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈംഗിക അതിക്രമം; 7 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ ഒടുവില്‍ ഫലം കണ്ടു.

വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാ കാമ്പസിലെ സൈക്കോളജി, സോഷ്യോളജി, ഹിസ്റ്ററി വിഭാഗം വിദ്യാര്‍ത്ഥികളായ ഉണ്ണികൃഷ്ണന്‍, ഷബീര്‍, രജീഷ് ലാല്‍, സൗമിത്ത്, അഭിനവ്, രജീഷ്, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസ്.

കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാമ്പസിലും ഹോസ്റ്റലിലും പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ എത്തി ശല്യം ചെയ്യുന്നെന്ന് വിദ്യാര്‍ഥിനികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്നാണ് ക്യാമ്പസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ക്യാമ്പസില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും കമന്റടിക്കുകയും ചെയ്യുന്നതായും തങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ക്ക് മുതിരുന്നതായും ആരോപിച്ചാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്.

Read more topics: calicut university,sex, case
English summary
case against 7 students in calicut university sex assault
topbanner

More News from this section

Subscribe by Email