Tuesday September 25th, 2018 - 5:07:am
topbanner

പണംവച്ച് ചീട്ടുകളി: എട്ടംഗ സംഘം അറസ്റ്റില്‍

fasila
പണംവച്ച് ചീട്ടുകളി: എട്ടംഗ സംഘം അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളം ചിറ്റഞ്ഞൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ പണംവച്ച് ചീട്ടുകളിച്ചിരുന്ന എട്ടംഗ സംഘത്തെ പോലീസ് പിടികൂടി. ചാവക്കാട് പോക്കാക്കില്ലത്ത് റാഫി (38), ചെറുവത്താനി ചീനിക്കല്‍ വീട്ടില്‍ സുനില്‍ (42), ഒരുമനയൂര്‍ കറുപ്പംവീട്ടില്‍ ഷൗക്കത്ത് (45), ചെറുവത്താനി പുല്ലാട്ട് തറയില്‍ രന്‍ജിഷ് (30), കൊച്ചന്നൂര്‍ വാക്കയില്‍ പ്രസാദ് (28), ചൊവ്വന്നൂര്‍ അമ്മാട്ട് സുരേഷ് (40), ചമ്മണ്ണൂര്‍ ഇല്ലത്തേയില്‍ ഷിഹാബ് (36), ചെറുവത്താനി ചേമ്പില്‍ വീട്ടില്‍ അനീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍നിന്ന് 92,000 രൂപയും പോലീസ് പിടിച്ചെടുത്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം അറസ്റ്റിലായത്.

Read more topics: thrissur, card game, arrested
English summary
card game: eight member group arrested
topbanner

More News from this section

Subscribe by Email