Saturday November 17th, 2018 - 8:41:pm
topbanner

കോഴിക്കോട് അക്രമം: സമാധാനം ഉറപ്പാക്കാന്‍ പൊലീസ് നിഷ്‌ക്രിയത്വം വെടിയണമെന്ന് മുസ്ലീം ലീ​ഗ് ജില്ലാ പ്രസിഡന്റ്

suvitha
കോഴിക്കോട് അക്രമം: സമാധാനം ഉറപ്പാക്കാന്‍ പൊലീസ് നിഷ്‌ക്രിയത്വം വെടിയണമെന്ന് മുസ്ലീം ലീ​ഗ് ജില്ലാ പ്രസിഡന്റ്

കോഴിക്കോട്: ജില്ലയില്‍ വ്യാപകമായി ബി.ജെ.പിയും സി.പി.എമ്മും ആക്രമണം നടത്തി അശാന്തി വിതക്കുമ്പോള്‍ പൊലീസ് നിഷ്‌ക്രിയത്വം വെടിയണമെന്ന് മുസ്ലീം ലീ​ഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ആവശ്യപ്പെട്ടു. ദിവസങ്ങളായി ജില്ലയില്‍ പലയിടത്തും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം പതിവായിരിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നതില്‍ ബി.ജെ.പിയും സി.പി.എമ്മും മത്സരിക്കുകയാണ്.

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ജില്ലാ സെക്രട്ടറിയെ ലക്ഷ്യമാക്കി ബോംബെറിഞ്ഞ ഗുരുതര സാഹചര്യത്തില്‍ വരെ എത്തി നില്‍ക്കുന്നു സംഭവ പരമ്പര. മോഹനന്‍ മാസ്റ്ററെപോലെ സമുന്നതനായ നേതാവിനും സി.പി.എം ജില്ലാ ആസ്ഥാനത്തിനും നേരെയുണ്ടായ ആക്രമണം അപലപനീയമാണ്. ബോംബേറിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിലെത്തിക്കണം. കഴിഞ്ഞ ദിവസം തിരുവള്ളൂരിലെ മുസ്്‌ലിംലീഗ് ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണം.

കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ ബലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട പൊലീസ് ആശയക്കുഴപ്പത്തോടെയും പക്ഷപാതപരമായും സമീപിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ചില സംഭവങ്ങളില്‍ നിരപരാധികള്‍ക്ക് നേരെ 308 വകുപ്പുള്‍പ്പെടെ ചാര്‍ത്തി കേസെടുക്കാന്‍ താല്‍പര്യം കാണിക്കുന്ന പൊലീസ് ഗുരുതരമായ ആക്രമണ സംഭവങ്ങളോട് അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിക്കുകയും കേസെടുക്കുന്നതിന് പോലും തയ്യാറാവുന്നുമില്ല. ഈ നില തുടര്‍ന്നാല്‍ ജില്ലയിലെ സമാധാന അന്തരീക്ഷം തകരും.
പരക്കെ നടക്കുന്ന അക്രമണങ്ങളില്‍ സത്വര നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും ആഭ്യന്തര വകുപ്പും തയ്യാറാവണം. ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലില്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ജില്ലാ കലക്ടര്‍ അടിയന്തിരമായി സര്‍വ്വ കക്ഷിയോഗം വിളിക്കണം. മെന്നും ഉമ്മര്‍ പാണ്ടികശാല ആവശ്യപ്പെട്ടു.

Read more topics: calicut, issue, ensure peace,
English summary
Kozhikode: The Muslim League district president is set to have police force to ensure peace
topbanner

More News from this section

Subscribe by Email